അഹ്‌മദാബാദ്: ഐപിഎല്ലിലെ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് സീസണിലെ എട്ടാം ജയം. ലഖ്‌നൗ സൂപ്പര്‍ ജെയന്റസിനെതിരേ 56 റണ്‍സിന്റെ ജയമാണ് ഗുജറാത്ത് ഹോം ഗ്രൗണ്ടില്‍ നേടിയത്. ജയത്തോടെ പ്ലേ ഓഫിന് ഒരു പടി കൂടി മുന്നിലെത്താന്‍ ജിറ്റിക്ക് കഴിഞ്ഞു. 228 എന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ക്വിന്ററണ്‍ ഡീ കോക്ക് 70 റണ്‍സുമായും മെയേഴ്‌സ് 48 റണ്‍സുമായും ലഖ്‌നൗവിന് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്ക് തിരിച്ചടിക്കാന്‍ കഴിയാത്തത് തോല്‍വിക്ക് കാരണമായി. നാല് വിക്കറ്റ് നേടിയ മോഹിത്ത് സൂര്യയാണ് ടൈറ്റന്‍സ് ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ശുഭ്മാന്‍ ഗില്‍ 94ഉം വൃദ്ധിമാന്‍ സാഹ 81 ഉം റണ്‍സ് നേടി. ജയത്തോടെ ജിറ്റി പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


