വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഇസ്രായേല്‍. (Iran breaks ceasefire; Katz instructs IDF to respond) ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് സൈന്യത്തോട് ആവശ്യപ്പെട്ടു.
|
അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇറാനും-ഇസ്രായേലും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇറാനും ഇസ്രായേലും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
വെടിനിര്‍ത്തലിന് ശേഷം ചുരുങ്ങിയത് ഒരു ബാലിസ്റ്റിക് മിസൈലെങ്കിലും ഇറാന്‍ വിക്ഷേപിച്ചുവെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഇത് പ്രതിരോധിച്ചതായും ഇസ്രായേല്‍ അറിയിച്ചു.
ALSO READ: തുടര്‍ച്ചയായ മിസൈല്‍ വര്‍ഷത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാന്‍ ടിവി
ഇതിന് പിന്നാലെ ഇറാനെതിരേ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രായേലി നേതാക്കള്‍ രംഗത്തെത്തി. തെഹ്‌റാനെ വിറപ്പിക്കുമെന് ധനകാര്യ മന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മൂന്നര മണിക്കൂറിന് ശേഷമാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ പാര്‍ട്ടിയായ ഇസ്രായേല്‍ ബെയ്‌തെന്യു ചെയര്‍മാന്‍ അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു.


