20
Oct 2024
Sat
20 Oct 2024 Sat
Israeli soldiers death in Iraq attack

ഗസയിലും ലബ്‌നാനിലും കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിനെതിരേ ചെറുത്തുനില്‍പ്പുമായി ഇറാഖി പോരാളികളും.(Israel Acknowledges Soldier Deaths, Injuries from Iraqi Resistance)  (ഇറാഖി ചെറുത്തു നില്‍പ്പ് സംഘങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. 24 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോലാന്‍ കുന്നുകളിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈനികര്‍ കൊല്ലപ്പെട്ട കാര്യം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇറാഖില്‍ നിന്നുള്ള ആക്രമണത്തില്‍ ആള്‍നാശം സംഭവിക്കുന്നത് സംബന്ധിച്ച് ഇതാദ്യമായാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്.

ALSO READ: സിനിമാ ഷൂട്ടിങിനായി കൊണ്ടു വന്ന ആന കാട്ടിലേക്ക് ഓടി; പുതുപ്പള്ളി സാധുവിന് വേണ്ടി തിരച്ചില്‍ തുടരുന്നു

ഗോലാന്‍ ബ്രിഗേഡിലെ 13ആം ബറ്റാലിയനില്‍ പെട്ട രണ്ട് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. വ്യഴാഴ്ച്ച പുലര്‍ച്ചെ രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേലി ആര്‍മി റേഡിയോ വെളിപ്പെടുത്തി.

ഡ്രോണുകളിലൊന്ന് തകര്‍പ്പെട്ടതായും രണ്ടാമത്തെത് ഇസ്രായേലി പ്രതിരോധം ഭേദിച്ച് സൈനിക കേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചതായും റിപോര്‍ട്ടുകളില്‍ പറയുന്നു. അതേ സമയം, വടക്കന്‍ ഇസ്രായേലിലെ മൂന്ന് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് അറിയിച്ചു.

ഹിസ്ബുല്ല ബ്രിഗേഡ്‌സ്, അല്‍ നുജ്ബ ബ്രിഗേഡ്‌സ്, സയ്യിദ് അല്‍ ശുഹദാ ബ്രിഗേഡ്‌സ് തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെട്ടതാണ് ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്. ഗോലാന്‍ കുന്നുകള്‍, ഹൈഫ, എലിയാത്ത് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ പല തവണ വിജയകരമായി ആക്രമണം നടത്തിയതായി ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് അവകാശപ്പെട്ടു.

ലബ്‌നാനില്‍ മരണം 2000 കവിഞ്ഞു
ലബ്‌നാനില്‍ ഇസ്രായേല്‍ തുടരുന്ന ബോംബിങില്‍ മരണം 2,000 കവിഞ്ഞു. കൊല്ലപ്പെട്ടരില്‍ 127 പേര്‍ കുട്ടികളും 261 പേര്‍ സ്ത്രീകളുമാണ്. ഇന്നലെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തുല്‍കാറമിലെ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. കമാന്‍ഡര്‍ സഈദ് അതല്ലാ അലിയും ഭാര്യയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്.

ഹൂത്തികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം
യമനിലെ ഹൂത്തി നിയന്ത്രിത മേഖലകളില്‍ 15 തവണ വ്യോമാക്രമണം നടത്തിതായി അമേരിക്ക അറിയിച്ചു.
ഹൂത്തി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചു. എക്‌സിലൂടെയായിരുന്നു അവരുടെ അറിയിപ്പ്. എന്നാല്‍, ആക്രമണം സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്ത് വിട്ടിട്ടില്ല.