07
Oct 2023
Tue
07 Oct 2023 Tue

രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്, ഗസ്സയില്‍ മരണസംഖ്യ 5,100 കടന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസ്സ: ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ, ഹമാസ് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. ഈജിപ്തിന്റെയും ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് മോചനം.

അതേസമയം, ഇന്ന് പുലര്‍ച്ചെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. 15,275ലേറെ പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് രഹസ്യകേന്ദ്രത്തില്‍ കസ്റ്റഡിയില്‍വെച്ചിരുന്ന രണ്ട് ബന്ദികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ റേഡിയോ അവകാശപ്പെടുന്നു.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക