18
Sep 2024
Tue
18 Sep 2024 Tue

ബൈറൂത്ത്: ഫലസ്തീനിപ്പം ലബനാനിലും ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ 500 ഓളം. പേര് കൊല്ലപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ ഡസൻ കണക്കിന് മിസൈലുകൾ ആണ് ഇസ്രായേൽ തൊടുത്തുവിട്ടത്. വൻ നാശനഷ്ടവും ഉണ്ടായി. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു. 35 കുട്ടികൾ അടക്കം 492 മൃതദേഹങ്ങൾ കണ്ടെടുത്തതായും 1654 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ലബനീസ് അധികൃതർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണം അവസാനിപ്പിക്കണം എന്ന് ഐക്യരാഷ്ട്രസഭയും ലോക രാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. ഇതോടൊപ്പം ഫലസ്തീനിലൂം ഇസ്രായേൽ സൈന്യം ആക്രമണം തുടരുക ആണ്.

അതേസമയം, ലബനീസ് സായുധ ഗ്രൂപ്പായ ഹിഎസ്ബുള്ളയിൽനിന്നു തിരിച്ചടിയും റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകൾ ആണ് ഷിയാ ഗ്രൂപ്പ് തൊടുത്തുവിട്ടത്. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയവും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമിച്ചു. ഇസ്രായേൽ പക്ഷത്തെ ആൾ നാശം സംബന്ധിച്ച വിവരം വ്യക്തമല്ല.

Israel attacks Lebanon live

ലബനാനിൽ ഇസ്രായേൽ ലക്ഷ്യം വച്ച പ്രദേശങ്ങൾ

ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിൻ്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുല്ല പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾ ഹിസ്ബുല്ല ലക്ഷ്യമിടുന്നത്. ഞായറാഴ്ചയും നഗരത്തിന് നേരെ മിസൈലുകൾ അയച്ചിരുന്നു.

ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഹൈഫയിൽ ഇസ്രായേൽ മുന്നറിയിപ്പ് സൈറൻ മുഴക്കി. ജനങ്ങൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നു. റോക്കറ്റ് ആക്രമണം ഭയന്ന് ഇസ്രായേലികൾ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.

ഹിസ്ബുള്ളയുടെ ആക്രമണം തുടരാൻ സാദ്ധ്യത ഉള്ളതിനാൽ ഇസ്രായേലിൽ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Israeli air strikes kill 500 in Lebanon