16
May 2024
Tue
16 May 2024 Tue
Israel attack in jenin

ഗസാ സിറ്റി: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കൊടും ക്രൂരത. കണ്ണില്‍ ചോരയില്ലാത്ത ആക്രമണത്തില്‍ അധ്യാപകനും വിദ്യാര്‍ത്ഥികളും ഡോക്ടറും കൊല്ലപ്പെട്ടു. ഏഴ് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ( Israeli forces kill Palestinian students, teacher and doctor in Jenin assault)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 8 മണിയോടെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സാധാരണക്കാരുടെ വേഷത്തില്‍ നുഴഞ്ഞു കയറിയ ഇസ്രായേലി സൈനികരെ നാട്ടുകാര്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് സൈനിക വാഹനങ്ങള്‍ പ്രദേശത്തേക്ക് ഇരച്ചെത്തിയത്. കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനങ്ങളില്‍ പോകുന്നവരെയും സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടു വരാനെത്തിയ രക്ഷിതാക്കളെയുമെല്ലാം സൈന്യം ആക്രമിച്ചു.

സ്‌കൂള്‍ വിട്ടു വരികയായിരുന്ന ഉസാമ അബൂ ഹജീര്‍(16), മഹ്‌മൂദ് ഹമദ്‌നെ(15) എന്നീ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സ്‌കൂളില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന അധ്യാപകന്‍ ആലം ജറദാത്തും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ജനറല്‍ സര്‍ജറി സ്‌പെഷ്യലിസ്റ്റായ ഡോ. ഒസൈദ് ജബാറിന്‍ ജെനിന്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് സൈന്യത്തിന്റെ വെടിയുണ്ടക്കിരയായത്.

ചലിക്കുന്ന എല്ലാറ്റിനും നേരെ വെടിയുതിര്‍ത്ത സൈന്യം പരിക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലന്‍സുകളെ പോലും വെറുതെവിട്ടില്ല.

റഫയില്‍ 24 മണിക്കൂറിനിടെ 85 മരണം
റഫയില്‍ ഇസ്രായേല്‍ കൂട്ടക്കൊല ഇടതടവില്ലാതെ തുടരുന്നു. തെക്കന്‍ ഗസയിലെ യിബ്‌ന അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 3 കുട്ടികള്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 85 പേര്‍ കൊല്ലപ്പെട്ടതായി ഗസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 200ഓളം പേര്‍ക്ക് പരിക്കേറ്റു.