ജെറുസലേം: റഫാ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പള്ളി കയ്യേറി ഇസ്രഈല്‍ സൈന്യം ഭക്ഷണശാലയാക്കി മാറ്റി. ( Israeli soldieres converts Rafah mosque into restaurent ) പള്ളിക്കകത്ത് ആഘോഷപൂര്‍വ്വം ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സൈനികര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
|
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പള്ളിക്കകത്ത് ഇസ്രായേല്‍ സൈനികര്‍ പാട്ട് പാടി ഭക്ഷണം പാകം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. റഫയിലെ ഒരു പ്രധാന പള്ളിയാണ് സൈനികര്‍ കൈയേറിയതെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫയില്‍ ചില ഭാഗങ്ങളുടെ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുത്തതിന് പിന്നാലെ പള്ളി കയ്യേറിയ സൈന്യം വിശ്വാസികളെ അകത്ത് കയറുന്നതില്‍ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
Israeli occupation soldiers convert the mosque of the Rafah border crossing, on Gaza’s border with Egypt, into a restaurant. pic.twitter.com/RVFBxkcYGe
— Quds News Network (@QudsNen) June 13, 2024
ഗസയില്‍ മസ്ജിദുകളും ആശുപത്രികളും സ്‌കൂളുകളും ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഒക്ടോബര്‍ ഏഴ് മുതല്‍ ആയിരത്തിലധികം പള്ളികളാണ് ഗസയില്‍ ഇസ്രയേല്‍ തകര്‍ത്തത്.
അടുത്തിടെ ഗസയിലെ ഒരു തകര്‍ന്ന പള്ളിയില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ സൈനികര്‍ എക്സില്‍ ഉള്‍പ്പടെ പങ്കുവെച്ചിരുന്നു. മുസ്ലിംകളോടും ഇസ്ലാമിനോടുമുള്ള വെറുപ്പിന്റെ പ്രകടനമാണ് എല്ലാ അന്താരാഷ്ട്ര മര്യാദകളും യുദ്ധ നിയമങ്ങളും ലംഘിക്കുന്ന ഇസ്രായേല്‍ സൈനികരില്‍ നിന്നുണ്ടാവുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.


