20
Jul 2025
Thu
20 Jul 2025 Thu
IT employees arrested with drugs in Ernakulam.

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി ഐടി ജീവനക്കാരെ കൈയോടെ പൊക്കി പൊലിസ്. നാല് ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമായി ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിമുക്കിലെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
പ്രതികള്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെയും കൊച്ചിയില്‍ നിന്ന് രാസലഹരി പിടികൂടിയിരുന്നു. 20.55 ഗ്രാം വരുന്ന എംഡിഎംഎയുമായി യൂട്യൂബര്‍ കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫഌറ്റില്‍ നിന്നാണ് റിന്‍സിയേയും സുഹൃത്തിനേയും പൊലീസ് പിടികൂടിയത്. സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് റിന്‍സി ചെയ്തിരുന്നതായി വിവരമുണ്ട്. ഇരുവര്‍ക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും ഒന്നേ കാല്‍ കിലോ എംഡിഎംഎയും പിടികൂടിയിരുന്നു. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില്‍ വര്‍ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരാണ് പിടിയിലായത്.

IT employees arrested with drugs in Ernakulam.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക