15
Jan 2025
Thu
മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ വനിതാ വിംഗ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേക്ക് മത്സര വിജയികളെ പ്രഖ്യാപിച്ചു. (IYCC Bahrain announces Christmas Cake Competition winners) ട്രീസ സോണി ഒന്നാം സ്ഥാനത്തിനും, അഫ്‌സാരീ നവാസ് രണ്ടാം സ്ഥാനത്തിനും, മര്‍വ സക്കീര്‍, ലെജു സന്തോഷ്, മിഷേല്‍ എന്നിവര്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.
![]() |
|
മത്സരത്തില്‍ വിജയികളായവരെയും, പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികളെയും ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റി, വനിതാ വിംഗ് ഭാരവാഹികള്‍ അഭിനന്ദിച്ചു. സംഘടനയുടെ പൊതുപരിപാടിയില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടക്കുന്നതാണ്.
ഐ.വൈ.സി.സി ബഹ്റൈന്‍ വനിത വിംഗ് ഭാരവാഹികളായ മുബീന മന്‍ഷീര്‍, ബാഹിറ അനസ്, രമ്യ റിനോ എന്നിവര്‍നേതൃത്വംനല്‍കി.