19
Aug 2024
Sat
19 Aug 2024 Sat
iycc bahrain

മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ മനാമ ഏരിയ കമ്മിറ്റി കണ്‍വെന്‍ഷന്‍ പ്രസിഡന്റ് റാസിബ് വേളത്തിന്റ അധ്യക്ഷതയില്‍ ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.(IYCC Bahrain Manama Area Committee convention.)  ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ദുരിത ബാധിതര്‍ക്ക് ഉപജീവനത്തിനു സഹായകരമാവുന്ന ഓട്ടോറിക്ഷ വിതരണ പദ്ധതിക്കും , തുടര്‍ന്നുള്ള വയനാട് അതിജീവന പദ്ധതികള്‍ക്കും മനാമ ഏരിയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

whatsapp ഐ.വൈ.സി.സി ബഹ്റൈന്‍ മനാമ ഏരിയ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യങ് ഇന്ത്യ എന്ന പേരില്‍ മനാമ കുക്ക് മീല്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗന പ്രാര്‍ത്ഥനയോടെയാണ് തുടക്കം കുറിച്ചത്.
ഐ.വൈ.സി.സി ബഹ്റൈന്‍ ഇന്റെര്‍ണല്‍ ഓഡിറ്റര്‍ ജയഫര്‍ അലി വെള്ളങ്ങര ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും, ബഹ്റൈന്‍ ഐ.വൈ.സി.സി യും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട നിയോജക മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പത്തനംതിട്ട മുഖ്യാതിഥി ആയി പങ്കെടുത്തു.

ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, മുന്‍ ദേശീയ പ്രസിഡന്റ് ഫാസില്‍ വട്ടോളി, ദേശീയ വൈസ് പ്രെസിഡന്റ് ഷംഷാദ് കാക്കൂര്‍, ദേശീയ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ മെമ്പര്‍ഷിപ് കണ്‍വീനര്‍ സ്റ്റെഫി സാബു, മുന്‍ മനാമ ഏരിയ പ്രസിഡന്റ് അന്‍സാര്‍ ടി.ഇ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സംഘടനയുടെ പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ് വിതരണവും, ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ ഭാരവാഹികള്‍, സംഘടനയിലേക്ക് പുതുതായി കടന്ന് വന്നവര്‍, കഴിഞ്ഞ വര്‍ഷം ഏരിയ കമ്മിറ്റിയേ നയിച്ചവര്‍ എന്നിവര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.

ഏരിയ വൈസ് പ്രസിഡന്റ് കിരണ്‍ കോഡിനേറ്ററായ പരിപാടിയില്‍ ഏരിയ സെക്രട്ടറി ഷിജില്‍ പെരുമച്ചേരി സ്വാഗതവും, ഏരിയ ട്രെഷറര്‍ ഹാരിസ് മാവൂര്‍ നന്ദിയും പറഞ്ഞു.

മനാമ ഏരിയയിലേ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെട്ട് ഐ.വൈ.സി.സി ബഹ്റൈന്റെ ഭാഗമാവാവുന്നതാണ്.
35053765, 38273792,33512524