23
Jan 2023
Fri
23 Jan 2023 Fri

ബലാൽസം​ഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ​ഗുർമീത് റാം റഹിം സിങ്ങിന് രണ്ടുമാസത്തിനിടെ രണ്ടാം തവണയും പരോൾ. 40 ദിവസത്തെ പരോളാണ് അധികൃതർ ​ഗുർമിത് സിങ്ങിന് അനുവദിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ ബലാൽസം​ഗം ചെയ്തതിനും മാനേജരെയും മാധ്യമപ്രവർത്തകനെയും വധിച്ചതിനും 20 വർഷത്തെ തടവ് അനുഭവിച്ചുവരികയാണ് ​ഗുർമിത് സിങ്. 2022 നവംബർ 25നാണ് 40 ദിവസത്തെ പരോളിനു ശേഷം ഇയാൾ ജയിലിൽ തിരിച്ചെത്തിയത്.

ഒക്ടോബർ 14ന് ജയിൽ മോചിതനായ ഇയാൾ ഉത്തർപ്രദേശിലെ തന്റെ ആശ്രമത്തിലേക്കായിരുന്നു നേരെ പോയത്. ആശ്രമത്തിലെത്തി നിരവധി ബിജെപി നേതാക്കൾ ​ഗുർമിത് സിങ്ങിനെ കണ്ട് ആശിർവാദം തേടിയിരുന്നു. പ്രബലമായ വോട്ടുബാങ്കാണ് ദേരാ സച്ചാ സൗദ അണികൾ. ​ഗുർമീത് റാം റഹീമിന്റെ പരോളുകളിലൂടെ ഈ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി മാറ്റാനാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്ന് ആരോപണങ്ങളുയർന്നിരുന്നു.