23
Dec 2024
Fri
23 Dec 2024 Fri
P MUJEEB RAHMAN JAMATH E ISLAMI

ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മൗദൂദിയല്ലെന്നും ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തെ പിന്തുണക്കുന്നില്ലെന്നും സംസ്ഥാന അമീര്‍ പി മുജീബ് റഹ്‌മാന്‍. (Jamaat-e-Islami rejects Maududi; Amir says organization has no religious state ideology) മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി രൂപകല്‍പ്പന ചെയ്തതെന്നത് ശരിയാണ്. എന്നാല്‍, രൂപകല്‍പ്പന ചെയ്യുന്ന ഘട്ടത്തിലും തനിക്ക് ജമാഅത്തെ ഇസ്ലാമിക്ക് യോജിക്കാത്ത ഒരുപാട് അഭിപ്രായങ്ങള്‍ ഉണ്ടെന്ന് മൗദൂദി വളരെ കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് മുജീബ് റഹ്‌മാന്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ള ചില വിഷയങ്ങള്‍ ഉദാഹരണമായി മുജീബ് റഹ്‌മാന്‍ ചൂണ്ടിക്കാട്ടി. മൗദൂദിയുടെ അഭിപ്രായമാണ് നിഖാബ്(മുഖം മറയ്ക്കുന്ന വസ്ത്രം) ഇടണമെന്നത്. ജമാഅത്തെ ഇസ്ലാമി അത് അംഗീകരിച്ചിട്ടില്ല.

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ മൗദൂദിയുടെ ആശയങ്ങളല്ല മറിച്ച് ജമാഅത്തിന്റെ ഭരണ ഘടനയും തത്വ സംഹിതയും സാഹിത്യവുമെടുത്താണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് മുജീബ് റഹ്‌മാന്‍ പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും ദേശീയതയുമായി ബന്ധപ്പെട്ട മൗദൂദിയുടെ കാഴ്ച്ചപ്പാടിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിച്ചുണ്ട്. ജജമാഅത്തിന്റെ ആശയങ്ങള്‍ ഇന്ത്യന്‍ ദേശീയതക്കോ ഇന്ത്യന്‍ ജനാധിപത്യത്തിനോ മതേതരത്വത്തിനോ എതിരല്ല. ഭരണഘടന അനിസ്ലാമികമാണങ്കിലും അത് അനുസരിക്കുന്നതില്‍ തെറ്റില്ല. എല്ലാ നന്മകളെയും അംഗീകരിക്കുക എന്നതാണ് ജമാഅത്ത് നിലപാടെന്നും മുജീബ് റഹ്‌മാന്‍ വിശദീകരിച്ചു.

സിപിഎമ്മിനെയാണ് കാലങ്ങളായി ജമാഅത്തെ ഇസ്ലാമി പിന്തുണച്ചു വന്നത്. എന്നാല്‍, 2019ലെ തിരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫിനെയാണ് പിന്തുണക്കുന്നത്. ഇപ്പോള്‍ മുസ്ലിംകളുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ലീഗുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലിം ലീഗ് അധികാരത്തില്‍ വരികയും തെറ്റായ സമീപനം സ്വീകരിക്കുകയും ചെയ്താല്‍ ജമാഅത്തെ ഇസ്ലാമി അതിനെ എതിര്‍ക്കുമെന്നും മുജീബ് റഹ്‌മാന്‍ വ്യക്തമാക്കി.