10 വര്‍ഷത്തിന് ശേഷം നടന്ന ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. (Jammu & Kashmir Election result: Modi’s divisive strategy failed; BJP suffered a setback ) ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം താഴ് വരയില്‍ കോണ്‍ഗ്രസ്-നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം 54 സീറ്റുകളില്‍ ലീഡ് നേടി കേവല ഭൂരിപക്ഷം കടന്നു.
|
ബിജെപി കേവലം 23 സീറ്റുകളില്‍ ഒതുങ്ങി. പിഡിപി 3 സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ 10 സീറ്റുകളില്‍ നേട്ടമുണ്ടാക്കി. ആകെയുള്ള 90 സീറ്റുകളില്‍ 90ലെയും സൂചനകള്‍ ഇതിനകം വന്നുകഴിഞ്ഞു.
പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി നരേന്ദ്ര മോദി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി പുനര്‍വിഭജനം നടത്തിയിട്ട് പോലും ജനങ്ങള്‍ കനത്ത അടിയാണ് നല്‍കിയിരിക്കുന്നത്.
എക്‌സിറ്റ് പോളുകളില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകള്‍ കടക്കില്ലെന്നായിരുന്നു പ്രവചനം. എന്നാല്‍, ദൈനിക് ഭാസ്‌കര്‍, ഇന്ത്യ ടുഡേ-സി വോട്ടര്‍, പീപ്പിള്‍സ് പള്‍സ്, ആക്‌സിസ് ഇന്ത്യ എന്നിവ കോണ്‍ഗ്രസ്-നാഷനല്‍ കോഫറന്‍സ് സഖ്യത്തിന് മേല്‍ക്കൈ പ്രവചിച്ചിരുന്നു. സഖ്യത്തിന് 35 സീറ്റുകളാണ് പ്രചവനം. ബിജെപിക്ക് 20 ീറ്റുകളും പിഡിപിക്ക് 4 മുതല്‍ 7 വരെ സീറ്റുകളും ആണ് എക്‌സിറ്റ് പോളുകളില്‍ പറയുന്നത്.





