25
Oct 2024
Tue
25 Oct 2024 Tue
Sreenath Bhasi and Prayaga Martin

കൊച്ചി: മലയാള സിനിമാ മേഖലയില്‍ മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.(Prayaga and Srinath Bhasi reach the Om prakash room for a drug party)  സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്റെ മുറിയിലെത്തിയത് ലഹരിപാര്‍ട്ടിക്കെന്ന് സംശയം. ഓംപ്രകാശിന്റെ സുഹൃത്തുക്കളുള്‍പ്പെടെ ചേര്‍ന്നാണ് കൊച്ചിയിലെ ആഡംബര ഹോട്ടല്‍ മുറിയില്‍ പാര്‍ട്ടി ഒരുക്കിയത്. താരങ്ങളെ ഉടന്‍ ചോദ്യം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു സ്വദേശിനെ ഇന്ന് അറസ്റ്റ് ചെയ്യും. ഇന്നലെ ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിരുന്നു.

ഇയാളും ലഹരി ഇടപാടില്‍ പങ്കാളിയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.

കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ് പോലീസ്.

നേരത്തെ, ലഹരിക്കേസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് ഓം പ്രകാശിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും സ്വകാര്യ ഹോട്ടലില്‍ നിന്നാണ് കഴിഞ്ഞ ദിവസം കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ബോള്‍ഗാട്ടി പാലസില്‍ നടന്ന അലെന്‍ വാക്കര്‍ മെഗാ ഡിജെ ഷോയ്ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ മുറി എടുത്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ലഹരി ഉപയോഗം സംശയിക്കുന്ന തരത്തില്‍ കൊക്കെയിന്‍ അടങ്ങിയ ബാഗ് ഇവരില്‍ നിന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയില്‍ താരങ്ങളെത്തിയെന്ന് ബോധ്യപ്പെട്ടതെന്നും പൊലീസ് പറയുന്നു.

ചോദ്യംചെയ്യുന്നതിനിടയില്‍ മറ്റാരെങ്കിലും മുറിയില്‍ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് താരങ്ങള്‍ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദര്‍ശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേര്‍ മുറിയിലെത്തിയിരുന്നതായാണ് വിവരം.

Watch This Also