തിരുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുത്തറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയുമായ ജെസ്‌നയുടെ തിരോധാനത്തെ സംബന്ധിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവും ഹര്‍ജിക്കാരനുമായ ജെയിംസ് ജോസഫ് മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കയിരുന്നു.
|
ഇക്കാര്യം സിബിഐ അന്വേഷിച്ചിരുന്നോ എന്ന് കോടതി പരിശോധിക്കും. കേസ് ഡയറി കഴിഞ്ഞദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ കൂടി ഒത്തുനോക്കിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിക്കുക. ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്ന് 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്‌നയുടെ പിതാവ് ജയിംസിന്റെ വാദം.
മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അച്ഛന്‍ ജയിംസ് പറയുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാായത്.
തീവ്ര ക്രിസ്ത്യന്‍ സംഘടനകള്‍ വര്‍ഗീയവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തിലുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
jesna missing case cjm court verdict today


