ഓസ്‌കര്‍ വേദിയില്‍ നഗ്‌നനായെത്തി ജോണ്‍ സിന| Video
|
ലോസാന്‍ജല്‍സ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച ചടങ്ങിന്റെ വേദിയില്‍ പൂര്‍ണനഗ്‌നനായെത്തി WWW താരവും ഹോളിവുഡ് നടനുമായ ജോണ്‍ സിന. മികച്ച വസ്താലങ്കാരം അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ജോണ്‍ സിന നഗ്‌നനായി എത്തി അമ്പരപ്പിച്ചത്. ഡോള്‍ബി തിയേറ്ററാണ് പുരസ്‌കാര പ്രഖ്യാപന വേദി.
പുരസ്‌കാരം നല്‍കാന്‍ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് ജോണ്‍ സിന സദസിനെ ഞെട്ടിച്ചത്. അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണം സ്വീകരിച്ച ജോണ്‍ സിന തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ചു. സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. ഇതോടെയാണ് നോമിനേഷനുകള്‍ എഴുതിയ കാര്‍ഡ് ഉപയോഗിച്ച് മുന്‍ഭാഗം മറച്ച് സീന വേദിയില്‍ നിന്നത്. ഇത് കാണികളെയും ചലച്ചിത്ര താരങ്ങളെയും ചിരിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ടൗവല്‍ എടുത്തുകൊണ്ട് വന്ന് ജോണ്‍ സിനയുടെ നഗ്‌നത മറക്കുകയായിരുന്നു.
അതേസമയം, മികച്ച നടന്‍ കിലിയന്‍ മര്‍ഫിയും നടി എമ്മ സ്റ്റോണും ആണ്. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് ആണ് മികച്ച സഹനടി. ജിമ്മി കിമ്മലാണ് അവതാരകന്‍.
പ്രധാന പുരസ്‌കാരങ്ങള്‍ ഇവയാണ്:
മികച്ച നടി എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്ങ്‌സ്)
മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ (ഒപ്പന്‍ഹൈമര്‍ )
മികച്ച സിനിമ കിലിയന്‍ മര്‍ഫി (ഒപ്പന്‍ഹൈമര്‍ )
മികച്ച ഒറിജിനല്‍ സ്‌കോര്‍ ഒപ്പന്‍ഹൈമര്‍
മികച്ച ഒറിജിനല്‍ സോങ് ബാര്‍ബി
മികച്ച സഹനടന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ (ഒപ്പന്‍ഹൈമര്‍)
മികച്ച എഡിറ്റര്‍ ജെന്നിഫര്‍ ലേം (ഒപ്പന്‍ഹൈമര്‍)
മികച്ച വിഷ്വല്‍ എഫക്ട് ഗോഡ്‌സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍ കരസ്ഥമാക്കി.
ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍ മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)…
മികച്ച തരിക്കഥ (അഡാപ്റ്റഡ)് അമേരിക്കന്‍ ഫിക്ഷന്‍
മികച്ച നഹനടി ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവേഴ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുവര് തിങ്ങ്‌സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)
മികച്ച ഹെയര്‌സ്റ്റെലിങ് പുവര് തിങ്ങ്‌സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍)
മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം) അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിന്‍ ട്രയറ്റ്–ആര്‍തര്‍ ഹരാരി)
മികച്ച വിദേശ ഭാഷ ചിത്രം ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം 20 ഡേയ്‌സ് ഇന്‍ മരിയോപോള്‍ (യുക്രൈന്‍)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്
മികച്ച ഛായാഗ്രഹണം ഹോയ്ട്ട് വാന്‍ ഹെയ്‌ടേമ (ഒപ്പന്‍ഹൈമര്‍)
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ വണ്ടര് സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍
13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹെയ്മര്‍ മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്. പുവര്‍ തിങ്‌സിന് പതിനൊന്നും മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ലവര്‍ മൂണിന് പത്തും നാമനിര്‍ദേശങ്ങളാണുള്ളത്.
അമേരിക്കന്‍ ഫിക്ഷന്‍, അനാറ്റമി ഓഫ് എ ഫോള്‍, ബാര്‍ബി, ദ ഹോള്‍ഡോവേഴ്‌സ്, മാസ്‌ട്രോ, ര്‍, പാസ്റ്റ് ലീവ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ് എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്ന മറ്റു സിനിമകള്‍.
നിഷ പൗജ സംവിധാനം ചെയ്ത ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രം ‘ടു കില്‍ എ ടൈഗര്‍’ മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. ഝാര്‍ഖണ്ഡിലെ ഒരു പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 21 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ നേടിയത്.
john cena naked at oscars video. 96 oscar award declaration
A naked John Cena and Jimmy Kimmel bicker on stage at the 2024 #Oscars pic.twitter.com/1JYd5qth6F
— The Hollywood Reporter (@THR) March 11, 2024


