
ഇന്നലെ നടന്ന യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍ പ്രവേശിച്ചിരുന്നു.(Jordan Pickford’s penalty notes printed on bottle land England Euro 2024 semi-final) നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ 5-3നാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി കോള്‍ പാമര്‍, ജൂഡ് ബെല്ലിങ്ങാം, ബുകായോ സാക്ക, ഇവാന്‍ ടോനി, ട്രെന്റ് അലക്‌സാണ്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫാബിയന്‍ ഷാര്‍, ഷെര്‍ദാന്‍ ഷാക്കിരി, സെക്കി അംദോനി എന്നിവരാണ് സ്വിറ്റ്‌സര്‍ലണ്ടിനായി ഷൂട്ടൗട്ടില്‍ വലകുലുക്കിയത്. ആദ്യ കിക്കെടുത്ത സ്വിസ് താരം അകാന്‍ജിയുടെ ശ്രമം ഇംഗ്ലിഷ് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് തട്ടിയകറ്റിയത് നിര്‍ണായകമായി.
![]() |
|
പിക്‌ഫോര്‍ഡ് സ്വിസ് താരം അകാന്‍ജിയുടെ കിക്ക് കൃത്യമായി ചാടി തട്ടിയകറ്റിതിന് പിന്നിലെ രഹസ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വ്യഖ്യാത ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിന്റെ വാട്ടര്‍ ബോട്ടലിലാണ് ഇതിന്റെ ഉത്തരം കിടക്കുന്നത്. പിക്‌ഫോര്‍ഡിന്റെ വാട്ടര്‍ ബോട്ടിലില്‍ എഴുതിയ കുറിപ്പുകളുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓരോ സ്വിസ് താരവും ഏത് രീതിയിലാണ് പെനല്‍റ്റി എടുക്കുക, അവരുടെ ചലനത്തിന് അനുസരിച്ച് ഏത് ഭാഗത്തേക്കായിരിക്കും കിക്ക് പോവുക തുടങ്ങിയ സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും ബോട്ടിലിലില്‍ കുറിച്ച് വച്ചിരുന്നു. ഓരോ സ്വിസ് താരത്തിന്റയും കഴിഞ്ഞ നിരവധി മല്‍സരങ്ങളും പെനല്‍റ്റി കിക്കുകളുമൊക്കെ സൂക്ഷ്മമായി വിലയിരുത്തിയാണ്പിക്‌ഫോഡ് കുറിപ്പ് തയ്യാറാക്കിയത്. പെനല്‍റ്റിയുടെ തൊട്ടുമുമ്പ് പിക്‌ഫോഡ് ഈ വാട്ടര്‍ ബോട്ടിലുമായി വരുന്ന ദൃശ്യങ്ങളും കാണാമായിരുന്നു.
അകന്‍ജിയുടെ ഷോട്ടില്‍ ഇടത്തേക്ക് ഡൈവ് ചെയ്യാനായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അകന്‍ജിയുടെ ഷോട്ട് അത്ര ശക്തമോ പോസ്റ്റിന്റെ അങ്ങേമൂലയിലോ ഒന്നുമായിരുന്നില്ലെങ്കിലും പിക്‌ഫോഡിന്റെ കൃത്യമായ ചാട്ടമാണ് സേവിന് വഴിയൊരുക്കിയത്. അതുവഴി ഇംഗ്ലണ്ടിന്റെ സെമി പ്രവേശനത്തിനും.