20
Sep 2025
Sun
20 Sep 2025 Sun
Journalist Siddique Kappan booked for obstructing public movement during event in Kochi

റിജാസിന് ഐക്യദാര്‍ഢ്യം; കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ് | Siddique Kappan

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മധ്യപ്രദേശ് പൊലിസ് അറസ്റ്റ്‌ചെയ്ത യുവ ആക്ടിവിസ്റ്റ് റിജാസിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊച്ചിയില്‍ നടന്ന പരിപാടിയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്. അന്യായമായി സംഘം ചേര്‍ന്നതിനും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് കൊച്ചി പോലീസ് അറിയിച്ചു.

അറസ്റ്റിലായ റിജാസിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊച്ചിയില്‍ പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം കേരള ഹൈക്കോടതി ജംഗ്ഷനു സമീപമുള്ള വഞ്ചി സ്‌ക്വയറില്‍ മനുഷ്യാവകാശ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുടെ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സിദ്ദിഖ് കാപ്പന്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവരാണ് പരിപാടിയിലെ പ്രധാനികള്‍.
മെയ് എട്ടിന് നാഗ്പൂരില്‍ വച്ചാണ് ഓപ്പറേഷന്‍ സിന്ദൂരിനെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള രിജാസിനെ അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ) പ്രകാരം കുറ്റം ചുമത്തുകയും ചെയ്തത്.

വൈകുന്നേരം 4 മണിയോടെ വഞ്ചി സ്‌ക്വയറില്‍ ഒത്തുകൂടിയ 30 ഓളം പേര്‍ യുഎപിഎ നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ചു, അനുമതിയില്ലാതെ മൈക്രോഫോണുകളും ലൗഡ്‌സ്പീക്കറുകളും ഉപയോഗിച്ചു, അതുവഴി കാല്‍നടയാത്ര തടസ്സപ്പെടുത്തി എന്നിവയാണ് ആരോപണങ്ങള്‍.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പിരിഞ്ഞുപോയി. അതേസമയം അവരില്‍ രണ്ടുപേര്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചു.ഇവരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ജാമ്യത്തില്‍ വിട്ടതായി പോലീസ് പറഞ്ഞു.

എഫ്‌ഐആറില്‍ പ്രതികളായവരില്‍ കാപ്പനെ കൂടാതെ നിഹാരിക പ്രദൗഷ്, പ്രമോദ് പുഴങ്കര, അംബിക, സിപി റഷീദ്, സാജിദ് ഖാലിദ്, ബാബുരാജ് ഭഗവതി, വിഎം ഫൈസല്‍, മൃദുല ഭവാനി, ഡോ. ഹരി, ഷനീര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 189(2), 190, 285, കേരള പോലീസ് ആക്ടിലെ 118(ല), 117(ല) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Kerala Police have registered a case against journalist Siddique Kappan and 10 others in connection with a solidarity event held here condemning the arrest of journalist Rejaz M. Sheeba, police said on Sunday. The event was organised by human rights organisations at Vanchi Square near the Kerala High Court junction on Saturday evening. Activists of the Social Democratic Party of India (SDPI) and Welfare Party also took part, they said.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക