27
Aug 2024
Wed
27 Aug 2024 Wed
Kafir screenshot high court to find source

കോഴിക്കോട്: വടകര തിരഞ്ഞെടുപ്പില്‍ വന്‍ വിവാദമായ ‘കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്’ കേസ് ഡയറി അന്വേഷണ സംഘം ഇന്ന് ഹൈകോടതിയില്‍ ഹാജരാക്കും. (Kafir screenshot; Case Diary in High Court today; More information to come) കോടതിയുടെ ആവശ്യപ്രകാരമാണ് കേസ് ഡയറി സമര്‍പ്പിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ കോടതിക്ക് നല്‍കിയിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലെ അന്വേഷണ പുരോഗതി പൊലീസ് കോടതിയെ അറിയിക്കും. കേസില്‍ പ്രതിചേര്‍ത്ത എം.എസ്.എഫ് ജില്ല സെക്രട്ടറി കെ.ടി. മുഹമ്മദ് കാസിം നല്‍കിയ ഹരജിയില്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍, വിവാദ പോസ്റ്റ് വന്ന ‘അമ്പാടിമുക്ക് സഖാക്കള്‍’, ‘റെഡ് ബെറ്റാലിയന്‍’, ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ തുടങ്ങിയ ഗ്രൂപ്പുകളുടെ വിവരങ്ങള്‍ അന്വേഷണ റിപോര്‍ട്ടിലുണ്ട്.

റെഡ് എന്‍കൗണ്ടേഴ്‌സില്‍ പോസ്റ്റിട്ടത് ഡിവൈഎഫ്‌ഐനേതാവ് ആര്‍.എസ്. റിബേഷാണെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആര്‍.എസ്. റിബേഷിന്റെയും ഇതേ രീതിയില്‍ പോസ്റ്റ് വന്ന മറ്റൊരു ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യുടെ അഡ്മിന്‍ വഹാബിന്റെയും മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ALSO READ: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ; പൂര്‍ണ പിന്തുണയുമായി ഡിവൈഎഫ്‌ഐ

കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ആര്‍.എസ്. റിബേഷിനെതിരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കിയതോടെ ന്യായികരിച്ച് സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തി. റിബേഷാണ് വ്യാജ പോസ്റ്റുണ്ടാക്കിയതെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് കാസിമല്ല പോസ്റ്റുണ്ടാക്കിയതെന്ന് വ്യക്തമായതോടെ സമൂഹ മാധ്യമ കമ്പനിയായ മെറ്റയോട് പൊലീസ് വിവരം തേടിയിരുന്നു. എന്നാല്‍, വിവരം ലഭ്യമാക്കാത്തതിനാല്‍ ഫേസ്ബുക് നോഡല്‍ ഓഫിസറും പ്രതിപ്പട്ടികയിലുണ്ട്.