07
Oct 2023
Mon
07 Oct 2023 Mon

കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലിരുന്ന 12കാരി മരിച്ചതോടെയാണിത്.കുറുപ്പുംപടി സ്വദേശി ലിയോണ, തൊടുപുഴ സ്വദേശി കുമാരി(53)എന്നിവരാണ് ഇന്നലെ മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു 12കാരി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികിത്സയിൽ കഴിയുന്ന നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ​37ഓളം പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ 10 പേര്‍ ഐസിയുവിലും 10 പേര്‍ വാര്‍ഡിലുമാണുള്ളത്. അതേസമയം ആക്രമണം നടത്തിയ ഡോമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. സഭയിലെ അംഗം ആയ ഇയാൾ സഭാ നടപടികളോടുള്ള എതിർപ്പ് മൂലം ആണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് ഫേസ്ബുക്ക് വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക