13
Dec 2024
Fri
13 Dec 2024 Fri
Kalladikkode accident

പാലക്കാട്: അവര്‍ അഞ്ചുപേരും എന്നും ഒരുമിച്ചായിരുന്നു. സ്‌കൂള്‍ വിട്ട് പരീക്ഷയുടെ ആശങ്കകള്‍ പങ്കിട്ടും കളിച്ചും ചിരിച്ചും നടന്നുവരവേയാണ് കൂടെയുണ്ടായിരുന്ന നാലുപേരേയും വിധി തട്ടിയെടുത്തത്. (Kalladikkode accident: They handed over a wet umbrella and writing pad; they left Ajana alone.)

whatsapp നനഞ്ഞ കുടയും റൈറ്റിങ് പാഡും ഏല്‍പ്പിച്ചു; അജ്‌നയെ തനിച്ചാക്കി അവര്‍ പോയി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നു, ഇന്നത്തെ ഹിന്ദിയിലാണ് ടെന്‍ഷന്‍ എന്ന് ഇവര്‍ പരസ്പരം പറഞ്ഞിരുന്നു. മരിക്കുന്നതിന് മുന്‍പ് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനി നിദ രക്ഷപ്പെട്ട അജ്‌നയെ ഏല്‍പ്പിച്ച നനഞ്ഞ കുടയും റൈറ്റിങ് പാടും വേദനിക്കുന്ന ഓര്‍മയായി.

നനഞ്ഞ കുട ബാഗില്‍ വയ്ക്കാന്‍ ഇടമില്ലെന്ന് പറഞ്ഞ് നിദ അജ്‌നയെ ഏല്‍പ്പിച്ചു. എങ്കില്‍ റൈറ്റിങ് ബോര്‍ഡും കൂടി പിടിക്കാന്‍ റിദയും ആവശ്യപ്പെട്ടു. അജ്‌നയുടെ പെന്‍സില്‍ ബോക്‌സ് നിദയുടെ ബഗിലായിരുന്നു. വീട്ടിലെത്തിയ ശേഷം തരാമെന്നും പറഞ്ഞ് നടക്കുകയായിരുന്നു കൂട്ടുകാരികള്‍. അതിനിടിയിലാണ് മരണം ലോറിയുടെ രൂപത്തില്‍ കുതിച്ചെത്തിയത്.

പാലക്കാട് പനയമ്പാടം വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് അത്ഭുതകരമായിട്ടാണ് അജ്‌ന രക്ഷപ്പെട്ടത്. ‘മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വണ്ടി വരുന്നുണ്ടായിരുന്നു. പാലക്കാട് ഭാഗത്ത് നിന്ന് മറ്റൊരു വണ്ടിയും വരുന്നത് കണ്ടു. മണ്ണാര്‍ക്കാടില്‍ നിന്ന് വന്ന ലോറി സ്പീഡിലാണ് വന്നത്. ഈ ലോറി ഞങ്ങളുടെ മുന്നില്‍ എത്തി ചെരിഞ്ഞു. പാലക്കാട് നിന്ന് വന്ന ലോറി ഈ ലോറിക്ക് പിന്നിലിടിച്ച് കൂട്ടുകാരികളുടെ മേലേയ്ക്ക് വീണു.

kalladikkode accident dead body

പിന്നില്‍ നിന്ന് വാഹനം വരുന്നത് ഞാന്‍ കണ്ടില്ല. എന്റെ വശത്തു കൂടെയാണ് ലോറി പോയത്. ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു. ഞങ്ങള്‍ ഒരുമിച്ചാണ് എപ്പോഴും സ്‌കൂളിലേക്ക് പോകുകയും വരികയും ചെയ്യുക. എപ്പോഴും ഒരുമിച്ചാണ്. എന്റെ പുസ്തകങ്ങളെല്ലാം അവരുടെ കയ്യിലാണ്. എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്’, അജ്ന പറഞ്ഞു.

ചെറിയപ്രായം മുതല്‍ ഒരുമിച്ചായിരുന്നു ഈ അഞ്ച് പേരും. അപകടത്തില്‍ ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്ന വഴിക്കാണ് സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്. മരിച്ചവര്‍ കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്.