23
Sep 2025
Fri
23 Sep 2025 Fri
Spice Jet cancels Jeddah flight at Karipur; Passengers in protest

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിവേഗ എമിഗ്രേഷന്‍ പരിശോധനാ സംവിധാനം നിലവില്‍ വന്നു. അന്താരാഷ്ട്ര യാത്രികര്‍ക്ക് വെറും 20 നിമിഷങ്ങള്‍ക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതി വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിപ്പൂരിനു പുറമെ തിരുവനന്തപുരത്തും കേരളത്തിന് പുറത്ത് അമൃത്സര്‍, ലക്‌നോ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലും പുതിയ സംവിധാനം സജ്ജമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

നിരന്തരം വിമാനയാത്ര നടത്തുന്നവര്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക. ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ www.ftittp.mha.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. തുടര്‍ന്ന് അടുത്തുള്ള ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസുകളിലോ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകളിലോ ബയോമെട്രിക് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയാല്‍മതി.

ALSO READ: കടുവ ആക്രമിച്ച് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ കൊന്ന് ചാണകക്കുഴിയിയില്‍ തള്ളി; 40കാരി അറസ്റ്റില്‍

ഓണ്‍ലൈനായി അപേക്ഷ നല്‍കിയ യാത്രക്കാര്‍ക്ക് ഈ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. തുടര്‍ന്ന് വിമാനത്താവളത്തിലെ നാല് ഇ-ഗേറ്റുകളിലൂടെ വേഗത്തില്‍ പുറത്തുകടക്കാം.

നേരത്തേ വിമാനത്താവളത്തിലുണ്ടായിരുന്ന 26 എമിഗ്രേഷന്‍ കൗണ്ടറുകള്‍ 54 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ സംവിധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് www.bio.gov.in, [email protected] എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടാം.

English Summary

A fast-track immigration clearance system has been implemented at Kozhikode International Airport. International travelers can now complete their immigration procedures in just 20 minutes through specially equipped e-gates. The Fast Track Immigration Trusted Traveler program, designed for this purpose, became operational on Thursday.