24
Aug 2025
Mon
24 Aug 2025 Mon
Karnataka BJP MLA Yatnal announces Rs 5L incentive to Hindu boys who marry Muslim Girls

ബംഗളൂരു: സംഘ്പരിവാരിന്റെ വ്യാജ മുസ്ലിംവിരുദ്ധ അഖ്യാനമായ ലൗ ജിഹാദിനെതിരെ എന്ന് അവകാശപ്പെട്ട് ഹിന്ദു യുവാക്കള്‍ക്ക് കാവി പ്രണയക്കെണി പദ്ധതിയുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ. പദ്ധതിപ്രകാരം മുസ്ലിം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ലക്ഷങ്ങള്‍ ഓഫര്‍ ചെയ്തിരിക്കുകയാണ് ബിജെപിയുടെ നേതാവും തീവ്ര ഹിന്ദുത്വവാദങ്ങള്‍ക്ക് കുപ്രസിദ്ധനുമായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. മുസ്ലിം പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കള്‍ക്ക് അദ്ദേഹം പാരിതോഷികം പ്രഖ്യാപിച്ചു. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറുബറ ഓണിയില്‍ കൊല്ലപ്പെട്ട വാല്‍മീകി സമുദായത്തില്‍ നിന്നുള്ള യുവാവിന്റെ കുടുംബത്തെ കാണാന്‍ എത്തിയ സമയത്താണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ഓഗസ്റ്റ് 3 ന് രാത്രിയാണ് മുസ്ലിം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഗവിസിദ്ധപ്പ നായക് എന്ന യുവാവ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നായിക്കിനെ ആക്രമിച്ചുവെന്നും എന്നാല്‍ സമീപത്തുള്ള ആരും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും എംഎല്‍എ ബസനഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അദ്ദേഹം, ലവ് ജിഹാദ് കേസുകളില്‍ ന്യൂനപക്ഷ സമുദായത്തിലെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നും പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ഈ സംഭവം ഒരു വര്‍ഗീയ കൊലപാതകമായി കണക്കാക്കണമെന്നും ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബസനഗൗഡ അഭ്യര്‍ത്ഥിച്ചു.

ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Bijapur City MLA and the Hindutva firebrand leader Basanagouda Patil Yatnal said on Sunday that a cash incentive of Rs 5 lakh would be given to Hindu boys for marrying Muslim girls and that he would launch a campaign on the same