|
മദ്റസവിദ്യാർഥികൾക്കെതിരേ രൂക്ഷവിമർശനവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. മദ്റസവിദ്യാർഥികൾക്കിടയിൽ വലിയതോതിൽ ആത്മവിശ്വാസക്കുറവുണ്ട്. മിക്കവരിലും ഒരു തരം അപകർഷതാബോധം നിലനിൽക്കുന്നു. മദ്റസയിൽ പോകുന്ന വിദ്യാർഥികളിലധികവും ഔപചാരിക വിദ്യാഭ്യാസം പാതിയിൽ ഉപേക്ഷിച്ചുവരുന്നതായും മന്ത്രി ബാംഗ്ലൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സർക്കാർ നടത്തിയ ഒരു സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും മന്ത്രി വിശദമാക്കി. മദ്റസയിൽ കണക്കും ശാസ്ത്രവും പഠിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങൾ പഠിപ്പിക്കാത്തതുകൊണ്ടാണ് മദ്റസാ വിദ്യാർഥികൾക്ക് ആത്മവിശ്വാസം കുറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നതിന് സംസ്ഥാനത്തെ മദ്റസകളിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. മദ്റസയിലെ മതവിദ്യാഭ്യാസത്തിൽ കുട്ടികളുടെ രക്ഷിതാക്കളും അസംതൃപ്തരാണെന്നും മന്ത്രി പറയുന്നു.



