ബംഗളൂരു: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ സ്വന്തം വിരൽ മുറിച്ചു മോദി ഭക്തൻ. മോഡിക്ക് വേണ്ടി ഇടത് ചൂണ്ടുവിരല്‍ ആണ് അറുത്ത് കാളി ദേവിക്ക് സമര്‍പ്പിച്ചത്. മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുണ്‍ വര്‍ണ്ണേക്കര്‍ ആണ് സ്വന്തം വിരലറുത്തത്. കാര്‍വാര്‍ നഗരത്തിലെ വീട്ടില്‍ മോദിക്കായി ഒരു ആരാധനാലയം നിര്‍മ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാര്‍ത്ഥനകളും നടത്താറുണ്ട്.
|
വിരല്‍ മുറിച്ച ശേഷം അരുണ്‍ തന്റെ രക്തം ഉപയോഗിച്ച് വീടിന്റെ ചുമരുകളില്‍ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിച്ചു.
നരേന്ദ്രമോദി അധികാരമേറ്റ ശേഷം അയല്‍രാജ്യങ്ങളുമായുള്ള അസ്വാരസ്യം കുറഞ്ഞുവെന്ന് അരുണ്‍ വര്‍ണ്ണേക്കര്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ സമാധാനം കൊണ്ടുവന്നതിന് മോദിയെ അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ പുരോഗതി മോദിയുടെ നേതൃത്വത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും കശ്മീര്‍ ഇപ്പോള്‍ ശാന്തമാണെന്നുമാണ് അരുണ്‍ പറയുന്നത്.
അതേസമയം, പ്രാര്‍ഥനയ്ക്കായി രക്തമെടുക്കാന്‍ വേണ്ടി അരുണ്‍ കത്തികൊണ്ട് മുറിവുണ്ടാക്കിയപ്പോള്‍ ആവേശംകൊണ്ട് വിരല്‍ മുറിയുകയായിരുന്നു എന്നും പ്രചാരണമുണ്ട്. അറ്റുപോയ വിരലുമായി അരുണിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.
Karnataka man cuts off finger, offers it to deity to make Modi PM again





