21
Sep 2022
Wed
21 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെംഗളൂരു: കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം. വനം, ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. കര്‍ണാടകയുടെ വികസനത്തിനായി വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ് ഉമേഷെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ഡോളേഴ്!സ് കോളനിയിലെ വീട്ടില്‍വച്ച് നെഞ്ചുവേദന വന്നതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്റെ ‘സഹോദരനെയാണ്’ നഷ്ടപ്പെട്ടതെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. സംസ്ഥാനത്തിനു വലിയ നഷ്ടമാണു സംഭവിച്ചത്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത്രവേഗം മരിക്കുമെന്ന് ആരും കരുതിയില്ല.

നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. ഉമേഷിനോടുള്ള ആദരസൂചകമായി ബെളഗാവിയിലെ സ്‌കൂള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

Karnataka Minister Umesh Katti dies of heart attack; holiday declared for schools, colleges in Bagewadi Belagavi