30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
empuraan kc venugopal

കേരളത്തില്‍ സംഘപരിവാരം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി എമ്പുരാനിലൂടെ പുറത്തുവരുമോ എന്ന ആശങ്കയാണ് സംഘപരിവാരത്തിനെന്ന് കെ.സി. വേണുഗോപാല്‍ എംപി. (KC Venugopal comment about Empuraan ) എമ്പുരാനെ എന്ത് കൊണ്ട് സംഘപരിവാരം എതിര്‍ക്കുന്നവെന്നതിനുള്ള ഉത്തരം ഈ സിനിമ കണ്ടപ്പോള്‍ തനിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാങ്കല്‍പ്പികമാണെന്ന് പറയുന്നുണ്ടെങ്കില്‍പ്പോലും, സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാന്‍ എന്നതില്‍ അവര്‍ക്കുള്ള അമര്‍ഷവും കേരളത്തെ ചുറ്റിപ്പറ്റി അവര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നില്‍. ഈ രണ്ടിന്റെയും ആഘാതത്തില്‍ നിന്നുണ്ടായിട്ടുള്ള വന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവര്‍ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിര്‍പ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.

ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ഈ സിനിമയില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകര്‍ക്കുന്നതുമാണ്.

ALSO READ: സംഘപരിവാര ഭീഷണിയില്‍ എമ്പുരാന് വെട്ട്; 17ലേറെ ഭാഗങ്ങള്‍ ഒഴിവാക്കി തിങ്കളാഴ്ച്ച തിയേറ്ററില്‍

കേരളത്തില്‍ കുറെക്കാലമായി സംഘപരിവാര്‍ സ്വയം പ്രചരിപ്പിക്കുന്നത് അവര്‍ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ.

അതുകൊണ്ട് ഈ സിനിമ ആളുകള്‍ കാണുന്നതിനെ സംഘപരിവാര്‍ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്‌കാരം സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് എതിരാണ്.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നടത്തുന്നത് കൃത്യമായ ആക്രമണമാണ്. ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.

കേരളാ സ്റ്റോറിക്കും എമര്‍ജന്‍സിക്കും കശ്മീര്‍ ഫയല്‍സിനും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെന്‍സര്‍ബോര്‍ഡ് തന്നെയാണ് എമ്പുരാനും അനുമതി നല്‍കിയത്. അനുമതി നല്‍കി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങള്‍ വെട്ടിക്കളയുമ്പോള്‍ അവര്‍ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങള്‍ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജന്‍സികളെയും ഉപയോഗിച്ച് എല്ലാവരെയും തീര്‍ത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കില്‍ അത് നടക്കില്ല.

സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാര്‍ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്‌നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാന്‍ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതില്‍ ഭയന്നാണ് അവര്‍ക്കതിന് കഴിയാത്തതെന്നും വേണുഗോപാല്‍ പറഞ്ഞു.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement