02
Jun 2023
Sun
02 Jun 2023 Sun

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി 125 കോടി രൂപ വെട്ടിച്ചതായി ക്ഷേത്ര പൂജാരിയുടെ ആരോപണം. ശ്രീബദരിനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് പൂജാരിയായ സന്തോഷ് ത്രിവേദിയാണ്. ക്ഷേത്രത്തിനുള്ളിലെ സ്വര്‍ണ തളിക യഥാര്‍ഥത്തില്‍ ചെമ്പില്‍ നിര്‍മിച്ചതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രത്തിനുള്ളിലെ ഭിത്തിയില്‍ സ്വര്‍ണം പതിക്കണമെന്ന ആഗ്രഹം കൊണ്ട് മുംബൈ ബിസിനസുകാരന്‍ 230 കിലോഗ്രാം സ്വര്‍ണം നല്‍കുമെന്ന വാഗ്ദാനം നടത്തുകയും ഇക്കാര്യം സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില പുരോഹിതര്‍ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. സ്വര്‍ണം സമ്പത്തിന്റെ അടയാളമാണെന്നും ക്ഷേത്രത്തിന്റെ പൗരാണിക മൂല്യങ്ങള്‍ക്കെതിരാണ് നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിനുള്ളിലെ ഭിത്തികളില്‍ സ്വര്‍ണ പാളികള്‍ നിര്‍മിച്ചിരുന്നു. ഇത് ഇപ്പോള്‍ ചെമ്പായി മാറിയിരിക്കുകയാണെന്നും 125 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പൂജാരി രംഗത്തുവരികയായിരുന്നു.

എന്നാല്‍ പൂജാരിയുടെ ആരോപണം ക്ഷേത്ര കമ്മിറ്റി തള്ളി. ബിസിനസുകാരന്‍ നേരിട്ടാണ് സ്വര്‍ണ പാളികള്‍ ക്ഷേത്രത്തില്‍ പതിപ്പിച്ചതെന്നും ചെമ്പില്‍ സ്വര്‍ണം പൂശിയാണ് പതിച്ചതെന്നുമാണ് ക്ഷേത്രകമ്മിറ്റിയുടെ വാദം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക