07
Jan 2024
Thu
07 Jan 2024 Thu

തിരുവനന്തപുരം: സർക്കാരുമായുള്ള ​ഗവർണറുടെ ഏറ്റുമുട്ടൽ പുതിയ തലത്തിൽ. ­​നി​യ​മ​സ​ഭ​യി​ൽ ന­​യ­​പ്ര­​ഖ്യാ­​പ­​ന­​ത്തി​ൻറെ അ­​വ­​സാ­​ന ഖ​ണ്ഡി­​ക മാ​ത്രം വാ­​യി­​ച്ച് ഗ­​വ​ർ­​ണ​ർ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ൻ ഇറങ്ങിപ്പോവുകയായിരുന്നു. ഒരു മിനിറ്റും 18 സെക്കന്റും മാത്രമായിരുന്നു ​ഗവർണറുടെ നയപ്രസം​ഗം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നി­​യ­​മ­​സ​ഭ­​യെ അ­​ഭി​സം­​ബോ­​ധ­​ന ചെ​യ്­​ത ശേ­​ഷം താ​ൻ അ­​വ​സാ​ന ഖ​ണ്ഡി­​ക മാ­​ത്ര­​മേ വാ­​യി­​ക്കൂ എ­​ന്ന് ഗ­​വ​ർ­​ണ​ർ അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു. അവസാന ഖണ്ഡിക വായിച്ച­​തി­​ന് പി­​ന്നാ­​ലെ ദേ​ശീ­​യ ഗാ­​ന­​ത്തി­​ന് ആവശ്യപ്പെടുകയും ഇതിനുശേഷം ഗ­​വ​ർ­​ണ​ർ സ­​ഭ വി­​ട്ടുപോവുകയുമായിരുന്നു. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവ​ഗണനയെക്കുറിച്ചുള്ള പരാമർശം നയപ്രഖ്യാപനത്തിലുണ്ടായിരുന്നു.

ന­​യ­​പ്ര­​ഖ്യാ­​പ­​ന­​ത്തി­​നാ­​യി നി­​യ­​മ​സ­​ഭാ മ­​ന്ദി­​ര­​ത്തി­​ലെ​ത്തി­​യ ഗ­​വ​ർ​ണ­​റെ മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ൻ, സ്­​പീ­​ക്ക​ർ എ.​എ​ൻ.​ഷം­​സീ​ർ, പാ​ർ­​ല­​മെ​ൻറ​റി­​കാ­​ര്യ­​മ​ന്ത്രി കെ.​രാ­​ധാ­​കൃ­​ഷ്­​ണ​ൻ എ­​ന്നി­​വ​ർ ചേ​ർ­​ന്നാ­​ണ് സ്വീ­​ക­​രി­​ച്ച​ത്. മു­​ഖ്യ­​മ­​ന്ത്രി­​യി​ൽ­​നി­​ന്ന് പൂ­​ച്ചെ­​ണ്ട് സ്വീ­​ക­​രി­​ച്ചെ­​ങ്കി­​ലും ഇ­​രു­​വ​രും തമ്മിൽ ഹ­​സ്­​ത­​ദാ­​നം ഉ​ൾ­​പ്പെ­​ടെ​യു­​ള്ള ഉ­​പ­​ചാ­​ര­​ങ്ങ​ൾ ഒ​ന്നും ഉ­​ണ്ടാ­​യി­​രു­​ന്നി​ല്ല. ​കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ​ഗവർണറുടെ നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്. ​

ഗവർണറുടെ നടപടിക്കെതിരേ പ്രതിപക്ഷനേതാവ് വിഡി സതീശനും ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രം​ഗത്തെത്തി. ​ഗവർണറുടെ നടപടിയെ തങ്ങൾ അം​ഗീകരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ​ഗവർണർ വരുന്നതും കണ്ടു. വാണംവിട്ട പോലെ പോവുന്നതും കണ്ടുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന് പ്രഖ്യാപനങ്ങൾ നടത്താൻ മാത്രമേ ആകുന്നുള്ളുവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക