തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലര്‍ട്ട്.
|
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ചവരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മോശം കാലാവസ്ഥയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. മീന്‍പിടിത്തം ഒഴിവാക്കണം. കേരളത്തില്‍ 26-ന് കാലവര്‍ഷം എത്തുമെന്നാണ് കണക്കുകൂട്ടല്‍.
ALSO READ: ഇന്ധനവില വീണ്ടും കൂടി; ഡൽഹിയിൽ പെട്രോൾ വില നൂറ് കടന്നു
ഇപ്പോള്‍ തന്നെ കടല്‍ പ്രക്ഷുബ്ധമാണ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറവുളള കാലവര്‍ഷമാണ് കാലാവസ്ഥാ പ്രവചനങ്ങളിലുളളത്.
ഒറ്റദിവസത്തെ മഴയിൽ ആലപ്പുഴ നഗരത്തിൻ്റെ വടക്കുപടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. ബൈപാസിന് പടിഞ്ഞാറ് കൊമ്മാടി, കളപ്പുര, ആറാട്ടുവഴി വാർഡുകളിൽപ്പെട്ട 250 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ബൈപാസ് നിർമാണത്തിൻ്റെ ഭാഗമായി ഓട നിർമിച്ചെങ്കിലും ഓടയിലേക്ക് വെള്ളം ഒഴുകുന്നില്ല. വെള്ളം ഒഴുകി ഓടയിലേക്ക് പോകേണ്ട ഹോളുകൾ അടഞ്ഞിരിക്കുകയാണ്.
സമീപത്തുള്ള തോട്ടിലേക്ക് വെള്ളം ഒഴുകുന്നതും നിലച്ചു. മുൻകാലങ്ങളിൽ മഴക്കാലത്ത് വെള്ളം തോട്ടിലേക്ക് ഒഴുകിപ്പോകാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചാലുണ്ടാക്കുമായിരുന്നു. ശുചിമുറിയിൽ പോകാനാവാത്ത സാഹചര്യമാണ് ഈ കുടുംബങ്ങൾക്ക്. അശാസ്ത്രീയമായ ഓട നിർമാണമാണ് വീടുകൾ വെള്ളത്തിൽ മുങ്ങാൻ കാരണം.
Kerala monsoon 2026 is expected to arrive tomorrow



