18
Jan 2025
Fri
18 Jan 2025 Fri
Modi government denies permission to Nimishapriya Action Council to travel to Yemen

ന്യൂഡല്‍ഹി: യമനില്‍ വധ ശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ നല്‍കി ഇറാന്റെ നിര്‍ണായക ഇടപെടല്‍. കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികളാണ് ഇറാന്‍ പ്രതിനിധികളിലൂടെ ഇപ്പോള്‍ തെളിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇറാന്‍ നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യമന്‍ തലസ്ഥാവനമായ സന്‍ആയിലാണ് നിമിഷപ്രിയ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാന്‍കഴിയുന്നതിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇറാന്‍ പ്രോക്‌സി ഗ്രൂപ്പായ ഹൂത്തികളുമായി അടുപ്പമുള്ള ഏക രാജ്യവും ഇറാനാണ്. ഈ സാഹചര്യത്തില്‍കൂടിയാണ് ഇനിയുള്ള ഏക പ്രതീക്ഷ ഇറാന്റെ നീക്കത്തിലാകുന്നത്.

ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചതായാണ് വിവരം. 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഏല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.