21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. ശിപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് സമസ്ത പ്രസ്താവനയില്‍ അറിയിച്ചു. 

സ്‌കൂള്‍ സമയം എട്ടാക്കി മാറ്റുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്രസ പഠനത്തെ ബാധിക്കും. അതിനാല്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാറും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് സ്‌കൂളുകള്‍ രാവിലെ പത്ത് മണി മുതലാണ് പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. വര്‍ഷങ്ങളായി തുടരുന്ന സമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്‌കൂള്‍ സമയ മാറ്റം ശക്തമായ എതിര്‍പ്പ് കാരണം പിന്‍വലിച്ചതാണ്. വീണ്ടും സമയം മാറ്റാനുള്ള നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിനാല്‍ സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണിവരെ ആക്കി മാറ്റണമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. 

khader-committy-report-will-effect-madrasa-students-samasta