15
Aug 2025
Sat
15 Aug 2025 Sat
khalid saifi

പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന് പിന്നാലെ യു.എ.പി.എ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷമായി തടവില്‍ കഴിയുന്ന പ്രമുഖ ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ ഖാലിദ് സൈഫിക്ക് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ കര്‍ക്കാര്‍ഡൂമ കോടതിയാണ് 10 ദിവസത്തെ ജാമ്യം നല്‍കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൗരത്വ സമരം നയിച്ചതിന് ഡല്‍ഹിയില്‍ ഏറ്റവുമാദ്യം അറസ്റ്റിലായത് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ ഖാലിദ് സൈഫിയായിരുന്നു. പൗരത്വ സമരത്തിന് നേതൃത്വം നല്‍കിയതിന് ഡല്‍ഹി പൊലീസ് കലാപ ഗൂഢാലോചനാ കേസില്‍പ്പെടുത്തി യു.എ.പി.എ ചുമത്തുകയായിരുന്നു.

പൗരത്വ സമരത്തെ നേരിടാന്‍ ആസൂത്രണം ചെയ്ത ഡല്‍ഹി വംശീയാക്രമണത്തിന്റെ ഗൂഢാലോചന തിരിച്ച് സമരനേതാക്കളെ കുടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു.

2020 ഫെബ്രുവരി 26 മുതല്‍ ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ശാഹീന്‍ ബാഗ് മാതൃകയില്‍ നടന്ന സമാധാനപരമായ സമരത്തിന് ഖാലിദ് സൈഫി നേതൃത്വം നല്‍കിയിരുന്നു. കലാപത്തിന്റെ മറവില്‍ പൊലീസ് സമര പന്തല്‍ പൊളിച്ചുനീക്കുന്നതു കണ്ട് ചോദിക്കാന്‍ ചെന്നപ്പോഴാണ് കസറ്റിഡിയിലെടുത്തത്.

പൊലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സൈഫിയെ കോടതിയില്‍ ഹാജരാക്കിയത് രണ്ടു കാലുകളും തല്ലിയൊടിച്ച നിലയിലായിരുന്നു. ‘യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്’ സ്ഥാപക നേതാവ് കൂടിയാണ് ഖാലിദ്.

Prominent activist and social worker Khalid Saifi, who has been in jail for five years under the UAPA after leading the citizenship movement, has been granted interim bail. The Karkardooma court in Delhi has granted him 10-day bail.