മനാമ: 457 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ. (King of Bahrain pardons 457 prisoners) ഭരണാധികാരിയായതിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്.
|
സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് തടവുകാരുടെ മോചനമെന്ന് ബഹ്റൈന്‍ പ്രതികരിച്ചു.
മോചിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ പ്രവര്‍ത്തകരാണ്. എന്നാല്‍ മോചിക്കപ്പെട്ടവരുടെ പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബഹ്‌റൈന്‍ ജയിലിലെ മോശം സാഹചര്യങ്ങള്‍ക്കെതിരെ തടവുകാര്‍ നിരാഹാരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
ബഹ്റൈന്‍ രാജാവിന്റെ തീരുമാനം ഇറാനുമായുള്ള രാജ്യത്തിന്റെ അകല്‍ച്ച കുറക്കാന്‍ കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തടവുകാരുടെ മാനുഷികവും സാമൂഹികവും നിയമപരമായ ഉത്തരവാദിത്തം സന്തുലിതമാക്കാനും അവര്‍ക്ക് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞ ഹമദ് ബിന്‍ ഈസയുടെ നീക്കം, സ്വാഗതം ചെയ്യുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന കൂടുതല്‍ തടവുകാരെ പുറത്തുവിടണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. 2024 ഏപ്രിലില്‍ ഹമദ് ബിന്‍ ഈസ 1584 തടവുകാര്‍ക്ക് മാപ്പ് നല്‍കിയിരുന്നു. ഇതില്‍ 650ലധികം ആളുകള്‍ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.
ALSO WATCH


