27
Aug 2024
Sun
27 Aug 2024 Sun
Kolkata doctor murder

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: കൊൽക്കത്ത മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണു. അതോടൊപ്പം സംഭവത്തിൽ രാജ്യവ്യാപക പ്രക്ഷോഭവും നടക്കുന്നു. വനിതാ ഡോക്ടറെ ഒന്നിലധികം പേര് പീഡിപ്പിച്ചിട്ടുണ്ട് എന്ന നിലപാടിൽ ആണ് സിബിഐ ഉളളത്. ഈ സാഹചര്യത്തിൽ എല്ലാ വശവും പരിശോധിക്കാൻ ആണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

Kolkata Doctor Rape Murder Case Live Updates Latest five Developments

സംഭവത്തിലെ 5 പുതിയ വിവരങ്ങൾ

Kolkata Doctor Rape Murder Case Live Updates Latest five Developments

1: അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ അനാലിസിസ് പരിശോധന നടത്താൻ ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള വിദഗ്ധർ കൊൽക്കത്തയിലെത്തി. പ്രതിയുടെ സൈക്കോ അനാലിസിസ് പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം.

2: മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്തു. ഇദ്ദേഹത്തെ വെള്ളിയാഴ്ച ആണ് കസ്റ്റഡിയിൽ എടുത്തത്

3: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പരിസരത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ധർണയോ റാലിയോ പാടില്ല, കൂട്ടം കൂടുകയോ ആയുധങ്ങളുമായി വരുകയോ പൊലീസിന്റെ കൃത്യ നിർവഹ​ണം തടസപ്പെടുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

4: പുതിയ സാഹചര്യത്തിൽ
ബം​ഗാളിലെ ആശുപത്രികളിൽ വനിത ഡോക്ടർമാരുടെ ജോലിസമയം ക്രമീകരിച്ചു.
വനിത ഡോക്ടർമാരുടെ ജോലി സമയം പരമാവധി 12 മണിക്കൂറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വനിത ഡോക്ടർമാർക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കിയേക്കും.

5: സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കത്തയച്ചു ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി പ്രഖ്യാപിക്കുന്നതിനും കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ആകെ അഞ്ചു ആവശ്യങ്ങൾ ആണ് കത്തിലുള്ളത്.