കോഴിക്കോട്: നിരവധി മഹാരഥന്മാരായ സാഹിത്യകാരന്മാര്‍ക്ക് ജന്മം കൊടുത്ത കോഴിക്കോട് ഇനി ലോക സാഹിത്യ ഭൂപടത്തിലേക്ക്. (Kozhikode is now a UNESCO City of Literature; Announcement today) യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന രാജ്യത്തെ ആദ്യനഗരമായി കോഴിക്കോടിനെ ഇന്ന് പ്രഖ്യാപിക്കും. ഞായറാഴ്ച വൈകീട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗരപദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് ആണ് നിര്‍വഹിക്കുക. കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്‌സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
|
2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. സാഹിത്യ നഗരിയെന്ന പദവി അന്വര്‍ത്ഥമാക്കും വിധം നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.


