03
May 2023
Thu
03 May 2023 Thu

തിരുവനന്തപുരം: പ്രസവംകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങവെ ഓട്ടോയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ച് നവജാതശിശുവടക്കം മൂന്നുമരണം. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിലാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ചുദിവസം പ്രായമുള്ള കുഞ്ഞും കുഞ്ഞിന്റെ അമ്മയുടെ അമ്മ ശോഭ, ഓട്ടോ ഡ്രൈവര്‍ സുനില്‍ (34) എന്നിവരാണ് മരിച്ചത്. മണമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഓട്ടോ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക