- കുവൈത്ത് അമീര്‍ അനുശോചിച്ചു
- പരിക്കേറ്റവരെ ഇന്ത്യന്‍ അംബാസഡര്‍ സന്ദര്‍ശിച്ചു
- വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ്പ്‌ലൈന്‍
- നിയമ വിരുദ്ധ കെട്ടിടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കും
- വിദേശകാര്യ സഹ മന്ത്രി കുവൈത്തിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫില്‍ ഇന്ന് 50ഓളം പേരുടെ മരണത്തിനു ഇടയാക്കിയ സംഭവത്തില്‍ ഉത്തരവാദികളെ അറസ്റ്റ് ചെയ്യും. ( Kuwait building fire update: The building owner and officials will be arrested ) തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും അറസ്റ്റ് ചെയ്യുവാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ സബാഹ് ഉത്തരവിട്ടു.
|
നിയമ വിരുദ്ധ കെട്ടിടങ്ങള്‍ ഉടന്‍ ഒഴിപ്പിക്കും
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. അതെ സമയം സംഭവത്തെ തുടര്‍ന്ന് അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുവാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തില്‍ മുനിസിപ്പാലിറ്റി വിപുലമായ അന്വേഷണം നടത്തുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥറുടെ മേല്‍ നോട്ടത്തില്‍ ഈ വിഷയത്തില്‍ യോഗം ചേരുകയാണെന്നും അദ്ദേഹം അറിയിച്ചു.

പരിക്കേറ്റവരെ ഇന്ത്യന്‍ അംബാസഡര്‍ സന്ദര്‍ശിച്ചു
തീപിടിത്ത അപകടത്തില്‍ പരിക്കറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരെ ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സൈക്യ സന്ദര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ആരംഭിച്ചു. മരിച്ചവരെയും പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി +965- 65505246 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.

കുവൈത്ത് അമീര്‍ അനുശോചിച്ചു
നാടിനെ ഞെട്ടിച്ച ദുരന്തത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അല്‍ അഹമദ് അല്‍ സബാഹ്, കിരീടവകാശി സബാഹ് അല്‍ ഖാലിദ് അല്‍ അല്‍ സബാഹ് എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിനു കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാനും അമീര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍, കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ എന്നിവരും നടുക്കം രേഖപ്പെടുത്തി.
വിദേശകാര്യ സഹ മന്ത്രി കുവൈത്തിലേക്ക്
അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കത്തയച്ചു. രക്ഷാ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ സഹ മന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈത്തിലേക്ക് പുറപ്പെട്ടു.


