21
Sep 2022
Mon
21 Sep 2022 Mon

കുവൈത്ത് സിറ്റി: ആസന്നമായ കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച ചൂടേറിയ ചർച്ചകൾ രാജ്യത്തിനകത്തും പുറത്തും നടന്നു  വരികയാണ്. ഈ തിരഞ്ഞെടുപ്പ് കുവൈത്തിൽ ജനാധിപത്യപരമായി വൻ മാറ്റങ്ങൾക്ക് കാരണമാകും എന്നാണ് പല പ്രമുഖരും ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇപ്പോഴത്തെ കിരീടാവകാശിയായ രാജകുമാരൻ പഴയ കാര്യങ്ങൾ എന്ത് തന്നെ ആയാലും തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റിന്റെ  അവകാശങ്ങളിൽ ഇടപെടുകയില്ല എന്ന് പ്രസ്താവിച്ചതോടെയാണ് വലിയ പ്രതീക്ഷകൾ ഉയർന്നത്. 

 

മറ്റു  ഗൾഫ്  നാടുകളിൽ  നിന്നും  വ്യത്യസ്തമായി കുവൈത്തിൽ വർഷങ്ങളായി ഇലക്ഷൻ നടക്കാറുണ്ട്. എന്നാൽ പാർലമെന്റിന്റെ നെടുംതൂണായ  സ്പീക്കർ  പദവി എപ്പോഴും  രാജ  കുടുംബത്തിന്റെ  ഇംഗിതാനുസാരം  മാത്രമാണ് നീങ്ങിയിരുന്നത് . ഇപ്പോൾ സ്പീക്കർ സ്വതന്ത്രൻ  ആയിരിക്കുമെന്ന്  ഭരണകൂടം  പ്രഖ്യാപിച്ചതോടെ വലിയ മാറ്റങ്ങളാണ്  പ്രതീക്ഷിക്കുന്നത്.

 

ഇസ് ലാമിക്  പാർട്ടികൾക്ക്  മുന്നേറ്റ  സാധ്യത  കുറവാണെങ്കിലും ലിബറൽ കൂട്ടായ്മകൾ ഭൂരിപക്ഷം  ലഭിച്ചേക്കും .  കുവൈത്തിൽ പാർട്ടികൾ  ഉണ്ടെങ്കിലും  നിയമപരമായി  അനുമതിയില്ല . അതിനാൽ  മത്സരം സ്വാതന്ത്രമായിട്ട്  ആയിരിക്കും .