സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ തൊഴിൽമേഖലകളിൽ നിന്ന് പ്രവാസികളെ പിരിച്ചുവിടാൻ കുവൈത്ത് നിർദേശം നൽകി. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാൻ നിർദേശം നൽകിയത്. മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്.
|
എൻജിനീയറിങ്, അക്കൗണ്ടിങ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഉത്തരവ് ബാധിക്കും. പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈത്ത് മുമ്പ് തന്നെ നടപടികൾ ആരംഭിച്ചിരുന്നു. 2024ൽ കുവൈറ്റ് പെട്രോളിയം കോർപറേഷനിൽ ഒഴിവുവന്ന 1,211 നിയമനങ്ങളിലും കുവൈത്ത് പൗരന്മാരെയായിരുന്നു നിയോഗിച്ചത്. ഏകദേശം 4,83,200 പേരാണ് കുവൈത്ത് പൊതുമേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 23 ശതമാനവും പ്രവാസികളാണ്. 48 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 33 ലക്ഷം പേരും വിദേശികളാണ്.
READ ALSO: കുവൈത്തിൽ പ്രവാസികൾക്ക് തൊഴിലവസരങ്ങൾ


