17
May 2025
Sat
17 May 2025 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂർ: കൈ​ത​പ്ര​ത്തെ ബി.​ജെ.​പി നേ​താ​വ് കെ.​കെ രാ​ധാ​കൃ​ഷ്ണ​നെ വെ​ടി​വെ​ച്ചു കൊ​ന്ന കേ​സി​ല്‍ അറസ്റ്റിലായ മഹിളാമോർച്ചാ നേതാവായ ഭാര്യ മിനി നമ്പ്യാരെ തള്ളിപ്പറഞ്ഞു സുഹൃത്ത് യുവമോർച്ച കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി ലസിത പാലക്കൽ. മിനി നമ്പ്യാരുടെ തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നുവെന്നും രാധാകൃഷ്ണേട്ടന് നീതി കിട്ടിയെന്നും ലസിത പാലക്കൽ പറഞ്ഞു. കൊലപാതകക്കേസിൽ മിനി നമ്പ്യാർ അറസ്റ്റിലായതിനു പിന്നാലെ പ്രതിക്കൊപ്പം ലസിത സമയം ചെലവഴിക്കുന്ന നിരവധി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആണ്, പുതിയ പ്രതികരണം. സുഹൃത്തായിരുന്നു, ഒരു വർഷം മുന്നെ വരെ’ എന്നാണ് ലസിത മറുപടി നൽകിയത്.

‘എന്തൊരു ജന്മം ഇവളൊക്കെ. കഷ്ടം. തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നു ….. രാധാകൃഷ്ണേട്ടന് നീതി കിട്ടി’ ലസിത പാലക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ മാസം 20നാണ് കൈതപ്രത്ത് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായിരുന്ന രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കേസിൽ മൂന്നാംപ്രതിയും ​കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായ മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാർ (42) നിലവിൽ റിമാൻഡിൽ ആണ്.

 

Lasitha Palakkal finally rejects her friend murder accused Mini Nambiar

രാധാകൃഷ്ണനെ വെടിവച്ച സന്തോഷുമായി ചേര്‍ന്ന് മിനി ഗൂഡാലോചന നടത്തിയിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. ഇതോടെ ആണ് കേസില്‍ മൂന്നാം പ്രതിയാക്കി മിനി യെ അറസ്റ്റ് ചെയ്തത്. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസഫാണ് കേസിലെ രണ്ടാം പ്രതി.

ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു. സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്നതാണ് പോലിസ് അറിയിച്ചത്.

മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയത്തിലേക്ക് അവിഹിത ബന്ധത്തിലേക്കും വഴി മാറുകയായിരുന്നു.
എങ്കിലും രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തിയിരുന്നു. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തതോടെ ശത്രുത തുടങ്ങി.

രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പോലിസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് സംസാരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്കു മാപ്പില്ല’ എന്ന് സന്തോഷ് ഫെസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു .

കഴിഞ്ഞ മാര്‍ച്ച് 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാധാകൃഷ്ണന്‍ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ചാണ് പെരുമ്പടവിലെ  സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തിയത്.

Lasitha Palakkal finally rejects her friend murder accused Mini Nambiar