21
Jun 2024
Wed
21 Jun 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂ ജഴ്‌സി: കോപ്പ അമേരിക്കന്‍ ഫുട്‌ബോളില്‍ അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് എയില്‍ ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പകരക്കാരനായി ഇറങ്ങിയ ലൗട്ടാറോ മാര്‍ട്ടിനസാണ് അര്‍ജന്റീനയെ രക്ഷിച്ചത്. 88 ാം മിനിറ്റിലായിരുന്നു ഗോള്‍. 4- 4- 2 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളി മെനഞ്ഞത്.

കോപ്പ അമേരിക്കയില്‍ നോക്കൗണ്ടിലേക്ക് കടക്കുന്ന ആദ്യ ടീമാണ് അര്‍ജന്റീന. മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ വീണത്. മെസി ഉയര്‍ത്തിയടിച്ച പന്ത് ഒന്നു രണ്ടു പാസുകള്‍ക്ക് ശേഷം മുന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് കൃത്യമായി വലയില്‍ എത്തിക്കുകയായിരുന്നു.

കളിയില്‍ ഉടനീളം ആധിപത്യം അര്‍ജന്റീനയ്ക്ക് ആയിരുന്നു. 62 ശതമാനവും പന്ത് കൈവശം വച്ചിരുന്നത് അര്‍ജന്റീനയായിരുന്നു. ഗോള്‍ ലക്ഷ്യമാക്കി പോസ്റ്റിന് നേരെ 9 ഷോട്ടുകളാണ് അര്‍ജന്റീന അടിച്ചത്. മൂന്ന് തവണ മാത്രമാണ് അര്‍ജന്റീന ഗോളിയെ ചിലിക്ക് പരീക്ഷിക്കാനായത്. അര്‍ജന്റൈന്‍ പോസ്റ്റ് ലക്ഷ്യംവച്ച് ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഗോളാകാതെ 88 മിനിറ്റ് നേരം അര്‍ജന്റൈന്‍ നിരയെ പിടിച്ചുകെട്ടാന്‍ ചിലിക്കായി.

 

Lautaro Martinez’s Dramatic Last-Gasp Winner Against Chile

Argentina vs  Chile match