29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
LED bulb found

അഹമ്മദാബാദ്: തുടര്‍ച്ചയായി ചുമയുമായി ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ പരിശോധനയില്‍ ശ്വാസനാളത്തില്‍ കണ്ടെത്തിയ വസ്തു കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ചെറിയ എല്‍ഇഡി ബള്‍ബാണ് ശ്വാസനാളത്തിലുണ്ടായിരുന്നത്. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജുനഗഡിലെ ശിശുരോഗ വിദഗ്ധന്റെ അടുത്താണ് കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യമെത്തിയത്. അദ്ദേഹം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്‌കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ബള്‍ബ് നീക്കം ചെയ്തു.

കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കളിപ്പാട്ടത്തിലുണ്ടായിരുന്ന എല്‍ഇഡി ബള്‍ബ് വേര്‍പെട്ട് അബദ്ധത്തില്‍ ഇത് വിഴുങ്ങുകയായിരുന്നു. ഇതാണ് ചുമയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമായത്.

കുട്ടികളില്‍ അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

News Summary: LED bulb found in nine-month-old baby’s trachea after two-week cough

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement