മുംബൈ: വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശി പോണ്‍ നടി അറസ്റ്റില്‍. ആരോഹി ബര്‍ദെ എന്നറിയപ്പെടുന്ന റിയ ബര്‍ദയെ മഹാരാഷ്ട്ര താനെ ജില്ലയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് ഹില്‍ ലൈന്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ പാസ്‌പോര്‍ട്ടില്‍ മാസങ്ങളായി ഇന്ത്യയില്‍ താമസിക്കുകയായിരുന്നു നടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് താരം പിടിയിലായത്.
|
മുംബൈയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഉല്ലാസ് നഗറിലാണ് ഇവരുടെ താമസം. താനെയിലെ അംബര്‍നാഥില്‍ ബംഗ്ലാദേശി കുടുംബം വ്യാജ രേഖകള്‍ ഉപയോഗിച്ച് താമസിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇവരിലേക്ക് എത്തിയത്.

റിയ ബര്‍ദെക്കൊപ്പം താമസിക്കുന്ന അവരുടെ അമ്മയ്ക്കും അച്ഛനും സഹോദരങ്ങള്‍ക്കുമായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലിസ് പറഞ്ഞു. അമ്മ റൂബി ഷെയ്ഖ് എന്ന അഞ്ജലി ബര്‍ദെ, അച്ഛന്‍ അരവിന്ദ് ബര്‍ദെ, സഹോദരന്‍ റിയാസ് ഷെയ്ഖ് എന്ന രവീന്ദ്ര, സഹോദരി മോനി ഷെയ്ഖ് എന്ന ഋതു എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അമരാവതി സ്വദേശിയാണ് ഇവര്‍ക്ക് വ്യാജ രേഖകള്‍ നിര്‍മ്മിച്ചുകൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. റിയയുടെ അമ്മ ബംഗ്ലാദേശ് സ്വദേശിനിയാണ്. ഇവര്‍ മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ അരവിന്ദ് ബര്‍ദെയെ വിവാഹം കഴിക്കുകയായിരുന്നു.
നിരവധി സിനിമാ പ്രൊഡക്ഷന്‍ ഹൗസുകളുമായി റിയയ്ക്ക് ബന്ധമുണ്ടെന്നും നിരവധി അഡള്‍ട്ട് സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് നേരത്തെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.
Living in India with fake passport; Bangladeshi adult actress arrested


