30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
LOKSABHA ELECTION RESULT KERALA LIVE

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. (Loksabha election 2024 counting day preparations) വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കുറ്റമറ്റ രീതിയില്‍ കൗണ്ടിംഗ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സംസ്ഥാനത്ത് പരാതികളില്ലാതെ വോട്ടെണ്ണല്‍ നടത്താനുള്ള പരിശ്രമത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെണ്ണല്‍ നടക്കുന്ന 20 കേന്ദ്രങ്ങളിലും അവസാനവട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കി. 5.30ന് സ്‌ട്രോംഗ് റൂമുകള്‍ തുറന്നു. എട്ടുമണിയോടെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടുമണിയോടെ പോസ്റ്റല്‍ വോട്ടിന് ഒപ്പം വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൌള്‍ അറിയിച്ചു.

വീറും വാശിയുമേറിയ മല്‍സരം നടന്ന വടകരയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. കടുത്ത വര്‍ഗീയ പ്രചാരണങ്ങളും അതോടനുബന്ധിച്ചുള്ള തര്‍ക്കങ്ങളും മൂര്‍ധന്യത്തിലെത്തിയ മണ്ഡലമയായിരുന്ന വടകര.

കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന കോഴിക്കോട് ജെഡിടി കോളേജ് പരിസരത്തും വയനാട് മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ നടക്കുന്ന താമരശ്ശേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

വടകരയില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറ് കമ്പനി അധികസേനയെ വിന്യസിക്കും. എഡിജിപി വടകരയില്‍ ക്യാമ്പ് ചെയ്യും. വോട്ടെണ്ണല്‍ കഴിഞ്ഞും പോലീസിനെ പിന്‍വലിക്കരുത് എന്നാണ് നിര്‍ദേശം.

വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയാനും സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ മുന്‍കൂട്ടി പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും ഉണ്ട്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement