വയനാട് കാരയ്ക്കാമല എഫ്സിസി കോൺവെന്റിന് മുന്നിൽ സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം.
|
കോടതി ഉത്തരവുണ്ടായിട്ടും മഠം അധികൃതർ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പരാതിപ്പെട്ടു. മഠം അധികൃതര്‍ തനിക്ക് ഭക്ഷണം പോലും നിഷേധിക്കുകയാണ്. പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണെന്നും അവർ വെളിപ്പെടുത്തി.
തനിക്ക് കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും ഇത് ലംഘിച്ചാണ് തനിക്കെതിരായ നീക്കം. അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും ലൂസി കളപ്പുര പറയുന്നു.
അധികൃതരുടെ അനുമതിയില്ലാതെ വാഹനം വാങ്ങിയതിനും ലൈസൻസ് എടുത്തതിനും ലൂസി കളപ്പുരയ്ക്കലിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. അധ്യാപിക ആയി ജോലി ചെയ്തിരുന്ന ലൂസി കളപ്പുര ഈ ശമ്പളം ഉപയോഗിച്ചായിരുന്നു ജോലിക്കു പോകുന്നതിനും മറ്റുമായി കാർ വാങ്ങിയത്.



