24
Mar 2025
Sat
24 Mar 2025 Sat
brother of PC George failed in Erattupetta

കോട്ടയം: കടുത്ത മതസ്പര്‍ധ ഇളക്കിവിടുന്ന രീതിയില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. (Love Jihad remarks: No case against PC George )ലൗ ജിഹാദ് നുണ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് പോലീസ് ന്യായം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഹരി ഭീകരതക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ വിവാദ പ്രസ്താവന. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജ് തട്ടിവിട്ടത്. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു. മുസ്ലിംകള്‍ക്കെതിരേ ക്രിസ്ത്യന്‍ വിഭാഗത്തെ ഇളക്കിവിടുന്ന രീതിയിലായിരുന്നു പ്രസംഗം.

ALSO READ: വ്‌ളോഗര്‍ ജുനൈദിനെതിരേ ചിലര്‍ കളിക്കുന്നുണ്ടായിരുന്നു, കൊന്നതാവാനും സാധ്യത; ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

’25 വയസ്സാകുമ്പോള്‍ എനിക്കും പെണ്ണുങ്ങളെ കാണുമ്പോള്‍ സന്തോഷം തോന്നും. പെണ്‍കൊച്ചിന് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ക്രിസ്ത്യാനികള്‍ 24 വയസ്സിനകം പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം.

എന്തിനാണ് ക്രിസ്ത്യാനികള്‍ 25ഉം 30ഉം വയസ്സുവരെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാതെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഇന്നലെയും ഒരു 25 വയസ്സുകാരി പോയിട്ടുണ്ട്, അവളെ തപ്പുകയാണ്. എനിക്ക് ക്രിസ്ത്യന്‍ സഹോദരങ്ങളോടുള്ള അഭ്യര്‍ഥന, 24 വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം. അതിനുശേഷം അവര്‍ പഠിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ.’ -ജോര്‍ജ് പാലായില്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ, മുസ്ലിം സമൂഹത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ ജോര്‍ജിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം കിട്ടിയത്.

ഹൈക്കോടതിയും എന്‍ഐഎയും തള്ളിക്കളഞ്ഞ ലൗ ജിഹാദിന്റെ പേരില്‍ പിസി ജോര്‍ജ് നടത്തിയ നുണപ്രസംഗത്തിനിതിരേ മുസ്ലിം ലീഗ്, എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിയമോപദേശം തേടിയത്.