ദുബൈ: നിക്ഷേപകര്‍ക്കായി 867 കോടി രൂപയുടെ (98.4 മില്യണ്‍ ഡോളര്‍) ലാഭ വിഹിതം പ്രഖ്യാപിച്ച് (Dividend) പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് (Lulu Group). 78 ശതമാനത്തിലേറെ ലാഭ വിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 4.6 ശതമാനം അധിക വളര്‍ച്ച സ്വന്തമാക്കിയതായും ഗ്രൂപ്പ് അറിയിച്ചു. നിക്ഷേപകരുടെ വലിയ സാന്നിധ്യവും റീടെയില്‍ രംഗത്തെ മികച്ച പ്രകടനവും കൊണ്ട് ഈ വര്‍ഷം ആദ്യ പകുതിയില്‍ 36,000 കോടി രൂപയുടെ (4.1 ബില്യണ്‍ ഡോളര്‍) വരുമാനം ലുലു നേടി. 9.9 ശതമാനം വളര്‍ച്ചയോടെ 1,200 കോടി രൂപയോളം (127 മില്യണ്‍ ഡോളര്‍) നെറ്റ് പ്രോഫിറ്റും ലുലു റീടെയില്‍ സ്വന്തമാക്കി. പുതിയ സാഹചര്യത്തില്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വിപുലമാക്കിയും ഹാപിനസ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ അടക്കം സജീവമാക്കിയും ഉപയോക്താകള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീടെയില്‍.
|
പ്രൈവറ്റ് ലേബല്‍ ഇ കൊമേഴ്‌സ് രംഗത്തെ മികച്ച വളര്‍ച്ചാ നിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5,037 കോടി രൂപയുടെ (575 മില്യണ്‍ ഡോളര്‍) നേട്ടത്തോടെ 3.5 ശതമാനം വളര്‍ച്ച പ്രൈവറ്റ് ലേബലില്‍ (ലുലു പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സ്) ലഭിച്ചു. റീടെയില്‍ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലില്‍ നിന്നാണ്. 952 കോടി രൂപയുടെ (108 മില്യണ്‍ ഡോളര്‍) നേട്ടത്തോടെ 43.4 ശതമാനം വളര്‍ച്ചാ നിരക്ക് ഇ കൊമേഴ്‌സിനുണ്ട്. 7.6 ശതമാനം വളര്‍ച്ചയോടെ 418 മില്യണ്‍ ഡോളറാണ് ഇ.ബി.ഐ.ടി.ഡി.എ (യേണിങ്‌സ് ബിഫോര്‍ ഇന്ററെസ്റ്റ്, ടാക്‌സസ്, ഡിപ്രീസിയേഷന്‍ ആന്‍ഡ് അമോര്‍ടൈസേഷന്‍) മാര്‍ജിന്‍. യു.എ.ഇയില്‍ 9.4 ശതമാനവും സഊദി അറേബ്യയില്‍ 3.8 ശതമാനവും കുവൈത്തില്‍ 4.9 ശതമാനവും വളര്‍ച്ച ലുലുവിനുണ്ട്.
വിപുലമായ വികസന പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നതെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. 2025ലെ ആദ്യ പകുതിയില്‍ മാത്രം ഏഴ് പുതിയ സ്റ്റോറുകളും, ജൂലൈയില്‍ നാല് പുതിയ സ്റ്റോറുകളും ഉള്‍പ്പടെ 11 സ്റ്റോറുകള്‍ ഈ വര്‍ഷം തന്നെ തുറന്ന് കഴിഞ്ഞു. 9 പുതിയ സ്റ്റോറുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും റീടെയില്‍ സാന്നിധ്യം വിപുലമാക്കി നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി. സുസ്ഥിര വളര്‍ച്ചയിലൂടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ലുലു ഹാപിനസ് ലോയല്‍റ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. 1 മില്യണ്‍ പുതിയ അംഗങ്ങളോടെ 7.3 മില്യണ്‍ പേര്‍ ഹാപിനസ് പ്രോഗ്രാമില്‍ അംഗങ്ങളായെന്നും ഗ്രൂപ്പ് അറിയിച്ചു.
Lulu Group paid a dividend of Rs 867 crore to investors;


