02
Jan 2024
Tue
02 Jan 2024 Tue

കപ്പത്തൊലി തിന്നതിനെ തുടർന്ന് 13 പശുക്കൾ കൂട്ടത്തോടെ ചത്ത് സങ്കടത്തിലായ ഇടുക്കിയിലെ കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ​ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി എം എ യൂസുഫലി. പത്ത് പശുക്കളെ വാങ്ങാനുള്ള പണമാണ് ലുലു ഗ്രൂപ്പ് നൽകുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും 5 പശുക്കളെ സൗജന്യമായി നൽകുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നടൻ ജയറാം വീട്ടിലെത്തി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറിയിരുന്നു. രണ്ട് പശുക്കളെ വാങ്ങുന്നതിനായി മമ്മൂട്ടി ഒരു ലക്ഷവും പൃഥിരാജ് രണ്ടുലക്ഷം രൂപയും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്ന് അറിയിക്കുകയുണ്ടായി.

പിതാവിന്റെ മരണത്തോടെ തുടർന്നാണ് ജോർജ് കുട്ടിയും മാത്യുവും ക്ഷീരകൃഷിയിലേക്ക് തിരിഞ്ഞത്. 18ഉം 15ഉം വയസ്സ് മാത്രമാണ് ക്ഷീരകർഷകരായ ഈ സഹോദരങ്ങൾക്ക് ഇപ്പോഴുള്ളത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് നേരത്തേ മാത്യുവിന് നൽകിയിരുന്നു. കിടാവുകളടക്കം 22 കന്നുകാലികളെയാണ് ജോർജ് കുട്ടിയും മാത്യുവും ഇവരുടെ അമ്മ ഷൈനിയും സഹോദരി റോസ് മേരിയും ചേർന്ന് വളർത്തിയിരുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക