കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണത്തടവുകാരനായ പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ സുപ്രിംകോടതിയുടെ പ്രത്യേക അനുമതിയോടെ ജൂൺ 26ന് കേരളത്തിലെത്തിയ മഅ്ദനി പക്ഷേ യാത്രാലക്ഷ്യം കാണാതെയാണ് മടങ്ങിപ്പോയത്. ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സലിം ബാബു, നൗഷാദ് തിക്കോടി, സഹായികളായ നാല് പേരും കര്‍ണാടക പൊലീസ് ഓഫിസര്‍ ഹേമന്ദുമാണ് മഅ്ദനിക്കൊപ്പമുള്ളത്.
|
കർണാടകയിലെ ഭരണമാറ്റത്തിനു ശേഷം പൊലീസ് കർശനനിബന്ധനയിൽ ഇളവുവരുത്തിയതോടെയാണ് അദ്ദേഹത്തിന് കേരളയാത്ര തരപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നെടുമ്പാശ്ശേരിയിലെത്തിയ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തസമ്മർദ്ദവും കൂടിയതും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വർധിച്ചതും അടക്കം ആരോഗ്യനില മോശമായതിനെ തുടർന്നു കഴിഞ്ഞ 12 ദിവസവും ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഅ്ദനി. ഇടയ്ക്കിടെ നേരിയ തോതിൽ സ്ട്രോക്ക് ഉണ്ടാവുന്ന രോഗാവസ്ഥയും മഅ്ദനി നേരിടുന്നുണ്ട്. ഉയർന്ന പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





